ഐടിആർ ഫയലിംഗ്: പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ചെലവാകുക 6,000 രൂപ

By Web Team  |  First Published Jul 7, 2023, 11:40 AM IST

പാൻ പ്രവർത്തിരഹിതമായാൽ പിഴ അടച്ചാലും ഒരു മാസമെടുക്കും അത് പ്രവർത്തനക്ഷമമാകാൻ. ഐടിആർ സമയപരിധി ഒരു മാസത്തിൽ താഴെ മാത്രമാണ്,


ദായ നികുതി റിട്ടേൺ ഫയൽ ചെയ്യണ്ട സമയമാണ് ഇത്. ജൂലൈ 31  വരെയാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി. സാധുവായ പാൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഐടിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു. 2023 ജൂൺ 30-നകം പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, പാൻ പ്രവർത്തനരഹിതമാകും എന്ന് ആദായ നികുതി വകുപ്പ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 2023 ജൂലൈ 31-ന് മുമ്പ് നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല എന്നതാണ് പാൻ പ്രവർത്തനരഹിതമാകുന്നതിന്റെ അനന്തരഫലങ്ങളിലൊന്ന്.

ALSO READ: മുകേഷ് അംബാനിയുടെ മരുമക്കൾ ചില്ലറക്കാരല്ല; യോഗ്യതയും ആസ്തിയും ഇതാ

Latest Videos

undefined

കാരണം, പാൻ പ്രവർത്തിരഹിതമായാൽ പിഴ അടച്ചാലും ഒരു മാസമെടുക്കും അത് പ്രവർത്തനക്ഷമമാകാൻ. ഐടിആർ സമയപരിധി ഒരു മാസത്തിൽ താഴെ മാത്രമാണ്, നിലവിൽ പ്രവർത്തനരഹിതമാണെങ്കിൽ, ഒരു പാൻ വീണ്ടും സജീവമാകാൻ പരമാവധി 30 ദിവസമെടുക്കും. അതായത്  ഇപ്പോൾ പിഴയടച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമാകുന്നതുവരെ കാത്തിരിക്കുകയാണെങ്കിൽ, ഐടിആർ ഫയൽ ചെയ്യാനുള്ള സമയപരിധി നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട്.  സമയപരിധി അവസാനിച്ചതിന് ശേഷം അതായത് 2023 ജൂലൈ 31-ന് ഐടിആർ ഫയൽ ചെയ്താൽ, അത് വൈകിയ ഐടിആറായി ഫയൽ ചെയ്യും. വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിന് വൈകി ഫയലിംഗ് ഫീസ് ഉണ്ട്. മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള പിഴ 5,000 രൂപയാണ്.

അതിനാൽ, പാൻ നിലവിൽ പ്രവർത്തനരഹിതമാണെങ്കിൽ, 5,000 രൂപ വൈകി ഫയലിംഗ് ഫീസ് അടച്ച് വൈകിയ ഐടിആർ ഫയൽ ചെയ്യാം. ഇതുകൂടാതെ, ഇപ്പോൾ പാനും ആധാറും ലിങ്ക് ചെയ്യുന്നവർ 1000 രൂപ ഫീസ് അടയ്‌ക്കേണ്ടി വരും.

അതിനാൽ, മൊത്തത്തിൽ, ഒരാൾക്ക് 6,000 രൂപ നൽകേണ്ടി വരും: പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപയും വൈകിയുള്ള ഐടിആർ ഫയൽ ചെയ്യുന്നതിന് 5,000 രൂപയും.

ഇനി മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ കവിയുന്നില്ലെങ്കിൽ, വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിന് 1,000 രൂപ വൈകി ഫയലിംഗ് ഫീസ് ബാധകമാകുമെന്ന കാര്യം ശ്രദ്ധിക്കുക. ഇവിടെ, മുകളിൽ സൂചിപ്പിച്ച 6000 രൂപയ്ക്ക് പകരം നിങ്ങൾ 2,000 രൂപ മാത്രം ചെലവാകും. അതായത്, വൈകിയ ഐടിആർ ഫയലിംഗ് ഫീസിന് 1,000 രൂപയും പാൻ-ആധാർ ലിങ്കിംഗിന് 1,000 രൂപയും.
 

click me!