ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യൻ ഇനി 30 ദിവസങ്ങൾ മാത്രം; റീഫണ്ട് നില എങ്ങനെ പരിശോധിക്കും

By Web Team  |  First Published Jul 1, 2023, 6:53 PM IST

ആദായനികുതി റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നൽകിയിട്ടുള്ള നികുതിദായകന് ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് റീഫണ്ടിന്റെ പുരോഗതി എങ്ങനെ പരിശേധിക്കാം


ദില്ലി:  ഓരോ നികുതിദായകനും അവരുടെ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യേണ്ടതുണ്ട്. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. ഇതുവരെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, 30 ദിവസത്തിനകം ചെയ്യണം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതായിരിക്കും ഉചിതം. 

2022-23 സാമ്പത്തിക വർഷത്തിലേക്കോ 2023-24 മൂല്യനിർണ്ണയ വർഷത്തേക്കോ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31-ന് അവസാനിക്കും. അതിനാൽ, വരുമാനം നേടുന്ന വ്യക്തികൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഐടിആർ ഫയൽ  ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, 5,000 വരെ ഫീസ് ഈടാക്കും. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നിശ്ചിത തീയതിക്കകം ആദായനികുതി ഫയൽ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5000 രൂപ വരെ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരും. വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ, 1000 ലേറ്റ് ഫീസ് ഈടാക്കും. എന്നാൽ ഇത് എല്ലാ നികുതി ദായകർക്കും ബാധകമാണോ? നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാലും എല്ലാ നികുതി ദായകരും പിഴ നൽകേണ്ട ആവശ്യമില്ല. 

Latest Videos

undefined

ALSO READ: ഒരു കാർ പെയിന്റ് ചെയ്യാൻ ഒരു കോടി! മുകേഷ് അംബാനി വാങ്ങിയ ആഡംബര കാറിന്റെ പ്രത്യേകത

ആദായനികുതി റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നൽകിയിട്ടുള്ള നികുതിദായകന് ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് റീഫണ്ടിന്റെ പുരോഗതി പരിശോധിക്കാവുന്നതാണ്. 

-- ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ആക്സസ് ചെയ്യുക 

-- നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ്, ക്യാപ്‌ച കോഡ്  എന്നിവ നൽകുക

-- തുടർന്ന് 'ലോഗിൻ' ക്ലിക്ക് ചെയ്യുക

-- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'റിട്ടേണുകൾ / ഫോമുകൾ കാണുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

-- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ആദായ നികുതി റിട്ടേണുകൾ' തിരഞ്ഞെടുക്കുക

-- തുടർന്ന് ഏത് വർഷത്തെ മൂല്യ നിർണയമാണോ അറിയേണ്ടത് ആ വർഷം തിരഞ്ഞെടുക്കുക.  തുടർന്ന് 'സമർപ്പിക്കുക' എന്നതിൽ  ക്ലിക്ക് ചെയ്യുക

-- അവസാനമായി, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അക്നോളജ്മെന്റ് നമ്പർ തിരഞ്ഞെടുക്കുക

click me!