ഐടിആർ: വ്യാജ രസീത് കാണിച്ച് പറ്റിക്കാൻ നോക്കേണ്ട; കനത്ത പിഴ നൽകേണ്ടി വരും

By Web Team  |  First Published Aug 11, 2023, 2:26 PM IST

വരുമാനം തെറ്റായി കാണിച്ചതിന്, അല്ലെങ്കിൽ അതിനു കൃത്യമായി തെളിവ് നൽകിയില്ലെങ്കിൽ ആദായനികുതി വകുപ്പിന്  പിഴയും പിഴപ്പലിശയും ഈടാക്കാം



ദില്ലി: പിഴ കൂടാതെ ആദായ റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസരം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.ഇനി 2022-23 സാമ്പത്തിക വർഷത്തേക്കുള്ള വൈകിയുള്ള ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്. ഐടിആർ ഫയൽ ചെയ്യുമ്പോൾ, നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധിക്കണം.  നടപ്പുവർഷത്തേക്കോ മുൻവർഷങ്ങളിലേക്കോ സമർപ്പിച്ച ഐടിആർ പ്രോസസ്സ് ചെയ്യുമ്പോൾ ഐടിആറുകളിൽ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകൾക്കും നികുതി ഇളവുകൾക്കും ആദായനികുതി വകുപ്പിന് തെളിവ് ആവശ്യപ്പെടാം.

കൃത്യമായ തെളിവ് കൈവശമുണ്ടെങ്കിൽ വിഷമിക്കേണ്ടതില്ല, എന്നാൽ വ്യക്തികൾക്ക് തെളിവ് നൽകാൻ കഴിയുന്നില്ലെങ്കിലോ ആദായനികുതി വകുപ്പ് നൽകിയ തെളിവിൽ തൃപ്തരല്ലെങ്കിലോ അവകാശപ്പെടുന്ന കിഴിവുകളും നികുതി ഇളവുകളും അടിസ്ഥാനരഹിതമായി കണക്കാക്കും. ഇത്തരം സന്ദർഭങ്ങളിൽ ആദായനികുതി വകുപ്പിന് പിഴ ഈടാക്കാം

Latest Videos

undefined

വരുമാനം തെറ്റായി കാണിച്ചതിന്, അല്ലെങ്കിൽ അതിനു കൃത്യമായി തെളിവ് നൽകിയില്ലെങ്കിൽ ആദായനികുതി വകുപ്പിന്  പിഴയും പിഴപ്പലിശയും ഈടാക്കാം. ഇത്തരം സാഹചര്യത്തിൽ നികുതിയുടെ 200% തുല്യമായ തുകയുടെ പിഴ ആദായനികുതി നിയമത്തിലെ സെക്ഷൻ 270 എ പ്രകാരം ചുമത്തപ്പെടും. 

ആദായനികുതി നിയമങ്ങൾക്ക് കീഴിലുള്ള വരുമാനം തെറ്റായി റിപ്പോർട്ട് ചെയ്യുന്നതും കുറവ് റിപ്പോർട്ട് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.  വരുമാനം കുറവായി റിപ്പോർട്ട് ചെയ്താൽ, നികുതിയുടെ 50% വരെ പിഴ ഈടാക്കാൻ അസസ്സിംഗ് ഓഫീസർക്ക് കഴിയും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!