ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സമയമായി, 7 പിഴവുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം; പിഴ കടുക്കും, അറിയേണ്ടതെല്ലാം

By Web Team  |  First Published Jul 2, 2023, 9:56 PM IST

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ചില തെറ്റുകളുണ്ട്. ഏറ്റവും പ്രധാനമായി ചുവടെ പറയുന്ന 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുണമാകും


ആദായനികുതി വകുപ്പിൽ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി അടുക്കുകയാണ്. ജൂലൈ 31 ആണ് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി. അടുത്തിടെ ആദായനികുതികുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 1 കോടിയിലധികം പേർ  റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ട്. അവസാനത്തേക്ക് നീട്ടിവെയ്ക്കാതെ റിട്ടേണുകൾ നേരത്തെ തന്നെ ഫയൽ ചെയ്യുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ചില തെറ്റുകളുണ്ട്. ഏറ്റവും പ്രധാനമായി ചുവടെ പറയുന്ന 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആദായ നികുതി റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യാനാകും.

1000 പിഴ അടച്ചിട്ടും രക്ഷയില്ലേ! പാൻ ആധാർ ലിങ്ക് ചെയ്യാനാകാത്തത് എന്തുകൊണ്ട്? പ്രതികരിച്ച് ആദായ നികുതി വകുപ്പ്

Latest Videos

undefined

1 സമയപരിധി മറന്നുപോവുക

നാളെ ചെയ്യാം എന്ന മട്ടിൽ മാറ്റിവെയ്ക്കുക എന്നതി  പലരുടെയും ശീലമാണ്. ഒടുവിൽ ഡെഡ്ലൈൻ അവസാനിക്കുമ്പോൾ തിരക്കിട്ടു ചെയ്യുമ്പോൾ തെറ്റുകളും കടന്നുകൂടും. മാത്രമല്ല സമയപരിധിക്കുള്ളിൽ ഐ ടി ആർ ഫയൽ ചെയ്തില്ലെങ്കിൽ 5000 രൂപ വരെ പിഴ നൽകേണ്ടിയുംവരും. ജൂലായ് 31 എന്ന സമയപരിധി മറക്കാതെ ഐ ടി ആർ ഫയൽ ചെയ്യുക

2 ഐ ടി ആർ ഫയൽ ചെയ്യാതിരിക്കുക

നികുതി അടയ്ക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ഐ ടി ആർ ഫയൽ ചെയ്യാതിരിക്കുന്നത് പിഴ നൽകേണ്ടതുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളുണ്ടാക്കും

3 തെറ്റായ ആദായ നികുതി ഫോം തെര‍ഞ്ഞടുക്കൽ

വരുമാനത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്  വ്യത്യസ്ത നികുതി റിട്ടേൺ ഫോമുകളാണ് ഉള്ളത്. സങ്കീർണതകൾ ഒഴിവാക്കാനും കൃത്യമായ ഫയലിംഗ് ഉറപ്പാക്കാനും ഉചിതമായ ഐ ടി ആർ ഫോം തെരഞ്ഞെടുക്കണം. തെറ്റായ ഫോമിലാണ് വിവരങ്ങൾ സമർപ്പിക്കുന്നതെങ്കിൽ റിട്ടേൺ നിരസിക്കപ്പെടും.

4 ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ

റിട്ടേൺ പണം സ്വീകരിക്കുന്നതിലെ കാലതാമസമോ പ്രശ്നങ്ങളോ തടയാൻ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യേണ്ടതുണ്ട്.

5 തെറ്റായ വ്യക്തിഗത വിവരങ്ങൾ നൽകൽ

ആദായനികുതി റിട്ടേണിൽ നൽകിയിരിക്കുന്ന എല്ലാ വ്യക്തിഗത വിവരങ്ങളും കൃത്യമാണെന്ന് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്.

6 അസസ്സ്മെന്റ് വർഷം തെറ്റാതെ തെരഞ്ഞെടുക്കുക

നിങ്ങളുടെ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ  അസസ്മെന്റ് വർഷം തെറ്റാതെ നോക്കുക. ഉദാഹരണത്തിന്, നിലവിലെ നികുതി ഫയലിംഗിനായി, അസസ്‌മെന്റ് വർഷം 2023 - 24 തിരഞ്ഞെടുക്കുക.

7 എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനവും റിപ്പോർട്ട് ചെയ്യണം

നിങ്ങൾ ഒരു ശമ്പളമുള്ള വ്യക്തിയാണെങ്കിൽ പോലും, എല്ലാ വരുമാന സ്രോതസ്സുകളും വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

click me!