ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തവർ ശ്രദ്ധിക്കുക, ഇ- വെരിഫിക്കേഷൻ ചെയ്യാനുള്ള കാലാവധി ഇത്

By Web Team  |  First Published Aug 2, 2024, 2:02 PM IST

റിട്ടേൺ ഫയൽ ചെയ്ത് ഇ വെരിഫൈചെയ്താൽ മാത്രമേ റീ ഫണ്ട് ലഭിക്കുകയുള്ളു. ഇ വെരിഫിക്കേഷൻ നടത്താൻ പല രീതികളുണ്ട്.


ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസമായിരുന്നു ബുധനാഴ്ച. ജൂലൈ 31 ന് ശേഷം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ പിഴ അടയ്ക്കണം. എന്നാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടും വെരിഫിക്കേഷൻ നടത്തവർക്ക് ഇനി അവസരമുണ്ടാകുമോ? ഐടിആർ ഇ-വെരിഫൈ ചെയ്തില്ലെങ്കിൽ, ഫയലിംഗ് പ്രക്രിയ അപൂർണ്ണമായാണ് കണക്കാക്കുക, മാത്രമല്ല നിങ്ങളുടെ ഐടിആർ  അസാധുവാകുകയും ചെയ്യും. 

2024 ജൂലൈ 31 വരെ ഐടിആർ ഫയൽ ചെയ്‌തിട്ടുണ്ടെങ്കിൽ, പിഴയില്ലാതെ 30 ദിവസത്തിനുള്ളിൽ അത് ഇ-വെരിഫൈ ചെയ്യാൻ കഴിയും 

Latest Videos

undefined

നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്യുന്നത് എങ്ങനെ

റിട്ടേൺ ഫയൽ ചെയ്ത് ഇ വെരിഫൈചെയ്താൽ മാത്രമേ റീ ഫണ്ട് ലഭിക്കുകയുള്ളു. ഇ വെരിഫിക്കേഷൻ നടത്താൻ പല രീതികളുണ്ട്.
- ആദ്യം  ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ സന്ദർശിക്കുക, തുടർന്ന് 'ഇ-വെരിഫൈ റിട്ടേൺ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

-നിങ്ങളുടെ പാൻ, നമ്പർ,  മൂല്യനിർണ്ണയ വർഷം (2023-24),  എന്നിവ നൽകേണ്ടതുണ്ട്.

അല്ലെങ്കിൽ നിങ്ങളുടെ പാനും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക .തുടർന്ന് "മൈ അക്കൗണ്ട്" എന്ന ഓപ്ഷൻ ക്ലിക് ചെയ്ത്  "ഇ-വെരിഫൈ റിട്ടേൺ" ക്ലിക്ക് ചെയ്യുക.

-പുതിയ പേജിൽ, ഇ വെരിഫൈ  എന്നതിൽ ക്ലിക്ക് ചെയ്യുക, അവിടെ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ കാണിക്കും:

1)  റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ  ഒരു ഇവിസി ഉണ്ട്.

2) എനിക്ക് ഇവിസി ഇല്ല, എന്റെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻഇവിസി ജനറേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

3) എന്റെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ ആധാർ ഒടിപി ഉപയോഗിക്കാം

ഇതിൽ ആധാർ ഒടിപി വഴിയുള്ള ഇ വെരിഫിക്കേഷൻ ഈസിയാണ്. റിട്ടേണുകൾ സ്ഥിരീകരിക്കുന്നതിനും ഇ-വെരിഫൈ ചെയ്യുന്നതിനും ആധാറിനൊപ്പം രജിസ്റ്റർ ചെയ്ത  മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപി ഉപയോഗിക്കാം

നിങ്ങൾക്ക് ഇതിനകം ഒരു ഇ-വെരിഫിക്കേഷൻ കോഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പോർട്ടൽ, ഡീമാറ്റ് അക്കൗണ്ട് അല്ലെങ്കിൽ ഓഫ്‌ലൈനായി ഒരു എടിഎം വഴിയും അത് ജനറേറ്റ് ചെയ്യാം. റിട്ടേൺ ഫയലിംഗ് ഓൺലൈനായി പരിശോധിക്കാൻ ഈ ഇ-വെരിഫിക്കേഷൻ കോഡ് ഉപയോഗിക്കാം.

tags
click me!