നികുതിദായകരുടെ ശ്രദ്ധയ്ക്ക്! ഐടിആർ സമയപരിധി നീട്ടുമോ; ആദായ നികുതി വകുപ്പ് പറയുന്നത് ഇതാണ്

By Web Team  |  First Published Jul 29, 2023, 11:45 AM IST

കഴിഞ്ഞ വർഷവും ഐടിആർ ഫയലിംഗ് സമയപരിധി നീട്ടിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും 
 


ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നത് ഇനി രണ്ട ദിവസമാണ്. അതിൽ ഒന്ന് ഞായറാഴ്ചയുമാണ്. അതിനാൽ നികുതി ഫയൽ ചെയ്യാത്തവർ സമയപരിധി അവസാനിക്കുന്നതിന് മുൻപ് ഐടിആർ ഫയൽ ചെയ്യാൻ ആദായ നികുതി വകുപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ എത്രയും വേഗം ഐടിആർ ഫയൽ ചെയ്യുക.  2023-24 ലെ അസസ്‌മെന്റ് വർഷത്തേക്കുള്ള ഐടിആർ സമയപരിധി ജൂലൈ 31-ന് ആയതിനാൽ ഈ ശനിയും ഞായറും ഉൾപ്പെടെ ആദായ നികുതി വകുപ്പിന്റെ സേവനം ഉണ്ടാകും. 

ALSO READ: ആറ് മാസത്തിനിടെ നാല് 'ടെയിൽ സ്‌ട്രൈക്ക്'; ഇൻഡിഗോയ്ക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

Latest Videos

undefined

"ഐടിആർ ഫയലിംഗ്, ടാക്സ് പേയ്മെന്റ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് നികുതിദായകരെ സഹായിക്കുന്നതിന്, ഞങ്ങളുടെ ഹെൽപ്പ്ഡെസ്ക് 24×7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു, കോളുകൾ, തത്സമയ ചാറ്റുകൾ, വെബെക്സ് സെഷനുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ ഞങ്ങൾ പിന്തുണ നൽകുന്നു," ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം  ജൂലൈ 27 വരെ  5 കോടിയിലധികം ഐടിആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. 2023 ജൂലൈ 27 വരെ ഫയൽ ചെയ്ത 5.03 കോടി ഐടിആറുകളിൽ ഏകദേശം 4.46 കോടി ഐടിആറുകൾ ഇ-വെരിഫൈ ചെയ്തിട്ടുണ്ട്, അതായത്  ആകെ ഫയൽ ചെയ്ത 88 ശതമാനത്തിലധികം ഐടിആറുകൾ ഇ-വെരിഫൈ ചെയ്തിട്ടുണ്ട്.

“ഇ-വെരിഫൈഡ് ഐടിആറുകളിൽ 2.69 കോടിയിലധികം ഐടിആറുകൾ ഇതിനകം പ്രോസസ്സ് ചെയ്തു,” ആദായനികുതി വകുപ്പ് ട്വീറ്റിൽ പറഞ്ഞു.

"മുൻവർഷത്തെ അപേക്ഷിച്ച്, ഈ വർഷം 3 ദിവസം മുമ്പ് തന്നെ 5 കോടി  ആദായ നികുതി റിട്ടേണുകള്‍ എന്ന നാഴികക്കല്ല് പിന്നിടാൻ ഞങ്ങളെ സഹായിച്ചതിന് നികുതിദായകരോടും പ്രൊഫഷണലുകളോടും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു!," ആദായനികുതി വകുപ്പ് ട്വീറ്റിൽ പറഞ്ഞു.

ALSO READ: അംബാനി സഹോദരന്മാർക്കെതിരായ സെബിയുടെ ഉത്തരവ് റദ്ദാക്കി; പിഴയടച്ച 25 കോടി നാലാഴ്ചക്കകം തിരികെ നൽകണം

ഇനിയും ഫയൽ ചെയ്യാത്തവർ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നാൽ കഴിഞ്ഞ വർഷവും ഐടിആർ ഫയലിംഗ് സമയപരിധി നീട്ടിയിട്ടില്ല.
“2023-24 വർഷത്തേക്ക് ഐടിആർ ഫയൽ ചെയ്യാത്ത എല്ലാവരോടും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ എത്രയും വേഗം ഐടിആർ ഫയൽ ചെയ്യാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” ആദായനികുതി വകുപ്പ് ട്വീറ്റിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!