ഇരു കമ്പനികളും തമ്മിലുള്ള ഇടപാടിന്റെ വിപുലീകരണത്തിലൂടെ, ടാറ്റയുടെ വെസ്റ്റ്‌സൈഡ്, വിദേശ ബ്രാൻഡായ യുണിക്ലോ, എച്ച് ആൻഡ് എം, സാറ തുടങ്ങിയ രാജ്യത്തുടനീളമുള്ള നിരവധി ജനപ്രിയ ബ്രാന്ഡുകള്ക്ക് കടുത്ത മത്സരം ആണ് ഉണ്ടാകുക.
അമാനി, ബർബെറി തുടങ്ങിയ നിരവധി ഐക്കണിക് ഫാഷൻ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷം, മുകേഷ് അംബാനിയും ഇഷ അംബാനിയും പുതിയ ബ്രാൻഡിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കുന്നു. അമേരിക്കൻ വസ്ത്ര ബ്രാൻഡായ ഗ്യാപ് ആണ് ഇന്ത്യയിലേക്ക് എത്തുന്നത്.
രാജ്യത്തുടനീളം 100-ലധികം സ്റ്റോറുകൾ സ്ഥാപിക്കാൻ ആണ് റിലയൻസ് പദ്ധതിയിടുന്നത്. നിലവിൽ, റിലയൻസ് സ്റ്റോറുകളിലും അതിന്റെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ എജിയോയിലും ഗ്യാപ്പ് ലഭ്യമാണ്.
undefined
ഇരു കമ്പനികളും തമ്മിലുള്ള ഇടപാടിന്റെ വിപുലീകരണത്തിലൂടെ, ടാറ്റയുടെ വെസ്റ്റ്‌സൈഡ്, വിദേശ ബ്രാൻഡായ യുണിക്ലോ, എച്ച് ആൻഡ് എം, സാറ തുടങ്ങിയ രാജ്യത്തുടനീളമുള്ള നിരവധി ജനപ്രിയ ബ്രാന്ഡുകള്ക്ക് കടുത്ത മത്സരം ആണ് ഉണ്ടാകുക.
റിലയൻസിനോട് മത്സരിക്കുന്ന ബ്രാൻഡുകളായ യുണിക്ലോ, എച്ച് ആൻഡ് എം എന്നിവയും ഉടൻ പുതിയ സ്റ്റോറുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. യുണിക്ലോ ഉടൻ തന്നെ ഇന്ത്യയിൽ 11 പുതിയ സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നു, കൂടാതെ എച്ച് ആൻഡ് എം രാജ്യത്ത് 50 പുതിയ സ്റ്റോറുകൾ തുറക്കാൻ തയ്യാറെടുക്കുകയാണ്,
മുകേഷ് അംബാനിയും ഇഷ അംബാനിയും ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന ബ്രാൻഡുകളുടെ ഒരു ലിസ്റ്റ് ഇതാ.
ഷിഇൻ
മൂന്ന് വർഷത്തെ നിരോധനത്തിന് ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ഷീഇൻ ഇന്ത്യയിൽ തിരിച്ചെത്തും. താങ്ങാവുന്ന വിലയിൽ ട്രെൻഡിംഗും സ്റ്റൈലിഷും ആയ വസ്ത്രങ്ങൾക്കായി തിരയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ജനപ്രിയ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഷീഇൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡ് വലിയ ആരാധകരെ ഉണ്ടാക്കി, എന്നാൽ സുരക്ഷാ ആശങ്കകൾ കാരണം മറ്റ് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം 2020 ജൂണിൽ ഇത് ഇന്ത്യയിൽ നിരോധിച്ചു.
ALSO READ: നിത അംബാനിയുടെ ഒരേയൊരു സഹോദരി; ആരാണ് മംമ്ത ദലാൽ
കാമ്പ കോള
ഇന്ത്യയിൽ കാമ്പ കോളയുടെ വിതരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ്. ശീതളപാനീയ കമ്പനിയായ കാമ്പയെ 2022 ൽ റിലയൻസ് വാങ്ങി.
പ്രെറ്റ് എ മാഞ്ചർ
ടാറ്റയുടെ സ്റ്റാർബക്‌സിന് കടുത്ത മത്സരം നൽകികൊണ്ട് മുകേഷ് അംബാനിയുടെ റിലയൻസ് അടുത്തിടെ മുംബൈയിൽ ആദ്യത്തെ കോഫി ആൻഡ് സാൻഡ്‌വിച്ച് സ്റ്റോർ പ്രെറ്റ് എ മാഞ്ചർ ആരംഭിച്ചു. പ്രെറ്റ് എ മാഞ്ചർ യുകെ ആസ്ഥാനമായുള്ള ഒരു ഐക്കണിക് ഭക്ഷണശാലയാണ്, കൂടാതെ റിലയൻസുമായി സഹകരിച്ച് ഇന്ത്യയിലുടനീളം 10 സ്റ്റോറുകൾ ആരംഭിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം