1.30 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രം; ഇഷ അംബാനിയുടെ മനം കവരുന്ന പട്ടോള വസ്ത്രം

By Web Team  |  First Published Jun 25, 2023, 12:00 AM IST

അടുത്തിടെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ 9-ാമത് ബിരുദദാന ചടങ്ങിൽ ഇഷ അംബാനി ധരിച്ച വസ്ത്രം  വളരെയധികം ശ്രദ്ധ നേടി 


ഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനി പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. റിലയൻസിന്റെ റീടൈൽ മേഖലയെ നയിക്കുന്നത് ഇഷ അംബാനിയാണ്.  അടുത്തിടെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ 19-ാമത് ബിരുദദാന ചടങ്ങിൽ ഇഷ അംബാനി ധരിച്ച വസ്ത്രം  വളരെയധികം ശ്രദ്ധ നേടി. എന്താണ് കരണമെന്നല്ലേ? ചടങ്ങിൽ 1.30 ലക്ഷം രൂപ വിലമതിക്കുന്ന പട്ടോള വസ്ത്രം ആണ് ഇഷ അംബാനി ധരിച്ചത്. 

അഹമ്മദാബാദ് ആസ്ഥാനമായുള്ള വസ്ത്ര ബ്രാൻഡായ നവദിപ്  ട്യുദിയാ  യുടെ നെയ്ത്ത് സാരിയിൽ നിന്ന് നിർമ്മിച്ച ഒരു ക്ലാസിക് പട്ടോള വസ്ത്രമാണ് ഇഷ അംബാനി ധരിച്ചിരുന്നത്. ചുവപ്പും വെള്ളയും പ്രിന്റുകൾ കൊണ്ട് അലങ്കരിച്ച വസ്ത്രം, സ്ലീവുകളിലും നിറയെ പ്രിന്റുകൾ നിറഞ്ഞു. ഹെർമിസ് ഓറൻ ചെരുപ്പുകളു മണിഞ്ഞാണ് ഇഷ വേദിയിലെത്തിയത്. ഈ ആഡംബര ചെരിപ്പുകൾ പട്ടോള വസ്ത്രധാരണത്തിന് ഇണങ്ങുന്നതായിരുന്നു. 

Latest Videos

undefined

ഇഷ അംബാനിയുടെ ഫാഷൻ ഡ്രെസ്സുകൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബിരുദദാന ചടങ്ങിൽ 1.30 ലക്ഷം രൂപ വിലമതിക്കുന്ന പട്ടോള വസ്ത്രം ധരിച്ചതിലൂടെ ഇന്ത്യൻ തുണിത്തരങ്ങളുടെയും കരകൗശലത്തിന്റെയും സമ്പന്നമായ പൈതൃകത്തെ ഉയർത്തിക്കാട്ടുകയുമാണ് ചെയ്തത്. ഇഷ അംബാനി ഫാഷൻ ലോകത്തെ സ്വാധീനിച്ച വ്യക്തി തന്നെയാണ്. ഫാഷൻ സുഖകരവും ആകർഷകവുമാകുമെന്ന് ഇഷ തെളിയിക്കുന്നു.

റിലയൻസ് റീടൈലിനെ നയിക്കുന്നത് ഇഷ അംബാനിയാണ്. മുകേഷ് അംബാനിയും ഇഷ അംബാനിയും തങ്ങളുടെ വ്യവസായം വിപുലീകരിക്കാനും  വിദേശ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും അടുത്തിടെ നീക്കങ്ങൾ  നടത്തിയിരുന്നു.  ഇന്ത്യയിൽ മുമ്പ് നിരോധിച്ചിരുന്ന ഓൺലൈൻ വസ്ത്രവ്യാപാര ശൃംഖലയായ ഷിഇൻനെ തിരികെ കൊണ്ടുവരാൻ ഇഷ അംബാനി മുൻകൈ എടുക്കുന്നുണ്ട്. ഇതിനുപുറമെ, നെസ്‌ലെ, എംടിആർ തുടങ്ങിയ കമ്പനികൾക്കും ഇന്ത്യയിലെ മറ്റ് വലിയ ഫുഡ് ബ്രാൻഡുകൾക്കും കടുത്ത മത്സരം നൽകിക്കൊണ്ട് ഭക്ഷ്യ-പാനീയ വ്യവസായത്തിലും അംബാനി കുടുംബം മുന്നേറുകയാണ്. 

click me!