നിങ്ങളുടെ പണം ഇരട്ടിയാക്കാൻ ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിക്കുക കേന്ദ്ര സർക്കാർ നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതി
എല്ലാവരും നിക്ഷേപത്തിലൂടെ ഇപ്പോഴും തങ്ങളുടെ പണം ഇരട്ടിയാക്കാൻ ആഗ്രഹിക്കുന്നവരാണ്. പണം ഇരട്ടിയാക്കാൻ സഹായില്ലുന്ന സ്കീമുകളാണ് എല്ലാവരും തിരയാറുള്ളത്. ഇതിനായി നിരവധി പോസ്റ്റ് ഓഫീസ് സ്കീമുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. നിക്ഷേപത്തിന് സുരക്ഷിതവും ഉറപ്പുള്ളതുമായ വരുമാനം നൽകുന്ന നിരവധി പോസ്റ്റ് ഓഫീസ് സ്കീമുകൾ ഉണ്ട്. മികച്ച വരുമാനം നൽകുന്ന പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര പദ്ധതി. 1988-ൽ ആവിഷ്കരിച്ച പദ്ധതിയുടെ ലക്ഷ്യം "ദീർഘകാല സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുക" എന്നതായിരുന്നു.
എന്താണ് പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര:
കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കുകൾ. 1000 രൂപ മുതൽ നിക്ഷേപിക്കാം. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും.
undefined
പണം ഇരട്ടിയാകും
ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ, നിക്ഷേപം കാലാവധിയോളം തുടർന്നാൽ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാൻ വികാസ് പത്രയുടെ നേട്ടം. 10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 115 മാസം കൊണ്ട് 20 ലക്ഷം രൂപ ലഭിക്കും. കിസാൻ വികാസ് പത്ര പദ്ധതി പ്രകാരം ഒരു നിശ്ചിത സമയത്തിന് ശേഷമാണ് നിക്ഷേപകരുടെ പണം ഇരട്ടിയാവുക. നിക്ഷേപം ഇരട്ടിക്കാൻ ആവശ്യമായ സമയമാണ് നിക്ഷേപത്തിന്റെ കാലാവധി.
ഉയർന്ന പലിശനിരക്ക്
കിസാൻ വികാസ് പത്ര സേവിംഗ് സ്‌കീമുകളുടെ പലിശ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി പോസ്റ്റ് ഓഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.. ഏപ്രിൽ 1 മുതലാണ് പുതിയ പലിശനിരക്ക് പ്രാബല്യത്തിൽ വന്നത്.
നിക്ഷേപ തുക
കിസാൻ വികാസ് പത്ര സേവിംഗ് സ്‌കീമിന് കീഴിൽ, കുറഞ്ഞത് 1000 രൂപയിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. ഈ സ്‌കീമിലെ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. കിസാൻ വികാസ് പത്രയിൽ വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. പ്രായപൂർത്തിയായ 3 പേർ ചേർന്ന് സംയുക്ത അക്കൗണ്ട് ആരംഭിക്കാം.
പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര: കാൽക്കുലേറ്റർ
ഈ പദ്ധതിയിൽ 10 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് . 115 മാസത്തിനുശേഷം കാലാവധി പൂർത്തിയാകുമ്പോൾ 20 ലക്ഷം സ്വന്തമാക്കാം. ഈ പരിപാടിയിലൂടെ കൂട്ടുപലിശയുടെ ആനുകൂല്യം സർക്കാർ നൽകുന്നു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ കാലാവധിയോളം ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം