10 ലക്ഷം നിക്ഷേപിച്ചാൽ 20 ലക്ഷം പോക്കറ്റിൽ; നിക്ഷേപം ഇരട്ടിയാക്കുന്ന സുരക്ഷിത പദ്ധതി ഇതാ!

By Web Team  |  First Published Jun 4, 2023, 3:44 PM IST
നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കി പിൻവലിക്കാവുന്ന മികച്ച പദ്ധതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

ണം ലാഭിക്കാനും, വരുമാനമുണ്ടാക്കാനും വ്യത്യസ്ത നിക്ഷേപപദ്ധതികൾ ഇന്ന് നിലവിലുണ്ട്. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം ഇപ്പോഴും ബാങ്ക്, പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ എൽഐസി സ്കീമുകൾ തന്നെയൈണ് തെരഞ്ഞെടുക്കുക . നിക്ഷേപങ്ങൾക്ക് മികച്ച റിട്ടേൺ ഉറപ്പുനൽകുന്ന, നിക്ഷേപം ഇരട്ടിയാക്കുന്ന പോസ്റ്റ് ഓഫീസിന്റെ അത്തരമൊരു പദ്ധതിയെക്കുറിച്ച് നോക്കാം.

പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര:

Latest Videos

undefined

ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. 1000 രൂപ മുതൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതമായി നിക്ഷേപം ഉയർത്താം. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. പണം ലാഭിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു കിസാൻ വികാസ് പത്രയുടെ പ്രാരംഭ ലക്ഷ്യം. കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്.

പണം ഇരട്ടിയാകും

ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ, നിക്ഷേപം കാലാവധിയോളം തുടർന്നാൽ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാൻ വികാസ് പത്രയുടെ നേട്ടം. 10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 115 മാസം കൊണ്ട് 20  ലക്ഷം രൂപ ലഭിക്കും. കിസാൻ വികാസ് പത്ര പദ്ധതി പ്രകാരം ഒരു നിശ്ചിത സമയത്തിന് ശേഷമാണ് നിക്ഷേപകരുടെ പണം ഇരട്ടിയാവുക. നിക്ഷേപം ഇരട്ടിക്കാൻ ആവശ്യമായ സമയമാണ് നിക്ഷേപത്തിന്റെ കാലാവധി.

ഉയർന്ന പലിശനിരക്ക്

കിസാൻ വികാസ് പത്ര സേവിംഗ് സ്‌കീമുകളുടെ പലിശ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി പോസ്റ്റ് ഓഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.. ഏപ്രിൽ 1 മുതലാണ് പുതിയ പലിശനിരക്ക് പ്രാബല്യത്തിൽ വന്നത്. ഈ പോസ്റ്റ് ഓഫീസ് സ്‌കീമിന് 7.2 ശതമാനം പലിശ നൽകുമ്പോൾ, നിക്ഷേപകരുടെ പണം ഇരട്ടിയാക്കാൻ 120 മാസം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ സ്‌കീമിൽ  പലിശ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി വർദ്ധിച്ചപ്പോൾ, 120 ന് പകരം, ് 115 മാസം  (9 വർഷവും 7 മാസവും) കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയാകും.

1000 രൂപയിൽ ഒരു അക്കൗണ്ട് തുറക്കാം

കിസാൻ വികാസ് പത്ര സേവിംഗ് സ്‌കീമിന് കീഴിൽ, കുറഞ്ഞത് 1000 രൂപയിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. ഈ സ്‌കീമിലെ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. കിസാൻ വികാസ് പത്രയിൽ വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. പ്രായപൂർത്തിയായ 3 പേർ ചേർന്ന് സംയുക്ത അക്കൗണ്ട് ആരംഭിക്കാം. പ്രായ പരിധിയില്ലാതെ ആർക്കും അക്കൗണ്ട് തുറക്കാം.കിസാൻ വികാസ് പത്ര സ്‌കീമിന് കീഴിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ, അക്കൗണ്ട് തുറന്ന തീയതി മുതൽ 2 വർഷവും 6 മാസവും കഴിഞ്ഞ് അത് ക്ലോസ് ചെയ്യാം.

കിസാൻ വികാസ് പത്രയിൽ ആർക്കൊക്കെ നിക്ഷേപിക്കാം?

കുറഞ്ഞത് 18 വയസ്സ് പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് കിസാൻ വികാസ് പത്രയിൽ നിക്ഷേപം തുടങ്ങാം. പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) കെവിപിയിൽ നിക്ഷേപം നടത്താൻ അർഹതയില്ല.

പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര: കാൽക്കുലേറ്റർ

ഈ പദ്ധതിയിൽ 10 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് . 115 മാസത്തിനുശേഷം കാലാവധി പൂർത്തിയാകുമ്പോൾ 20 ലക്ഷം സ്വന്തമാക്കാം. ഈ പരിപാടിയിലൂടെ കൂട്ടുപലിശയുടെ ആനുകൂല്യം സർക്കാർ നൽകുന്നു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ കാലാവധിയോളം ലഭിക്കും.

Read more: ഒരൊറ്റമാസം, ഒന്നും രണ്ടുമല്ല, 941 കോടി ഇടപാടുകൾ; ഇത് ഇന്ത്യയുടെ പുതിയ ചരിത്രം! റെക്കോഡ് സൃഷ്ടിച്ച യുപിഐ കണക്ക്

പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്രയിൽ എങ്ങനെ നിക്ഷേപിക്കാം?

പോസ്റ്റ് ഓഫീസിൽ നിന്ന് കെവിപി അപേക്ഷാ ഫോറമായ ഫോം-എ വാങ്ങുക. ഫോം പൂരിപ്പിച്ച് അത് സമർപ്പിക്കുക.ഒരു ഏജന്റിന്റെ സഹായത്തോടെയാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ഫോം-എ1 പൂരിപ്പിച്ച് സമർപ്പിക്കണം.കെ‌വൈ‌സി പ്രക്രിയയ്‌ക്കായി, തിരിച്ചറിയുന്ന ഏതെങ്കിലും ഡോക്യുമെന്റുകളുടെ ഒരു പകർപ്പ് നൽകുക.രേഖകൾ പരിശോധിച്ച് ആവശ്യമായ നിക്ഷേപം നടത്തിയ ശേഷം കെവിപി സർട്ടിഫിക്കറ്റ് നൽകും. കെവിപി സർട്ടിഫിക്കറ്റ് ലഭിക്കാൻ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസവും ഉപയോഗിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!