ഫിക്സഡ് ഡെപോസിറ്റിന് ഒരു വർഷത്തേക്ക് എത്ര പലിശവേണം? നിരക്കുകൾ പരിഷ്കരിച്ച് ഈ ബാങ്ക്

By Aavani P K  |  First Published Aug 7, 2023, 7:33 PM IST

റിസ്ക് കുറഞ്ഞത് എന്നാൽ ഉയർന്ന വരുമാനം നൽകുന്നത്, ഇത്തരത്തിൽ നിക്ഷേപം ആഗ്രഹിക്കുന്നവർ തീർച്ചയായും സ്ഥിര നിക്ഷേപത്തിലേക്ക് വരണം. ഒരു വർഷത്തേക്ക് ഈ ബാങ്ക് 
 


ദില്ലി: രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കും സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കും പരിഷ്കരിച്ച്  ഇൻഡസ്ഇൻഡ് ബാങ്ക് . പുതുക്കിയ നിരക്കുകൾ 2023 ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 1 വർഷവും 7 മാസം മുതൽ 2 വർഷം വരെയുള്ള കാലയളവിലെ പലിശ നിരക്ക്  25 ബേസിസ് പോയിന്റ്  കുറച്ചിട്ടുണ്ട്. അതായത് ഇക്കാലയളവിലെ നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് പലിശനിരക്ക് 7.75 ൽ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. 7 ദിവസം മുതൽ 30 ദിവസം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് ബാങ്ക് ഇപ്പോൾ 3.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു

91 ദിവസത്തിനും 120-ദിവസത്തിനും ഇടയിൽ കാലാവധിയുള്ള എഫ്ഡികൾക്ക്  ഇൻഡസ്ഇൻഡ് ബാങ്ക് 5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 181 മുതൽ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡി-കൾക്ക് ബാങ്ക് 5.85 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 211-നും 269-നും ഇടയിൽ കാലാവധിയുള്ള എഫ്ഡി-കൾക്ക്  ബാങ്ക് 6.10 ശതമാനം പലിശ നിരക്ും,  270 മുതൽ 364 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.35 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.

ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശയാണ് ബാങ്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിലും മൂന്ന് മാസത്തിലും കൂടുതൽ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 7.25 ശതമാനം പലിശ നിരക്കും. മൂന്ന് വർഷവും മൂന്ന് മാസം മുതൽ 61 മാസത്തിൽ താഴെയുമുള്ള എഫ്ഡി-കൾക്ക് കൾക്ക് ബാങ്ക് 7.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 61 മാസത്തിൽ കൂടുതൽ കാലാവധിയുള്ള എഫ്ഡി-കൾക്ക് , ബാങ്ക് 7 ശതമാനം പലിശ നിരക്ക് ലഭ്യമാക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos

click me!