ഈ വിമാനത്തിൽ ഇനി ക്യാനുകളിൽ പാനീയങ്ങൾ വാങ്ങാൻ കഴിയില്ല. വിമാനക്കമ്പനികൾ അധിക നിരക്ക് ഈടാക്കാൻ സർവീസുകൾ കൂട്ടുന്ന കാലത്താണ് ഈ വ്യത്യസ്തത തീരുമാനം
ദില്ലി: ഇന്ത്യയിലെ ചെലവുകുറഞ്ഞ മുൻനിര എയർലൈനുകളിലൊന്നായ ഇൻഡിഗോ തങ്ങളുടെ വിമാനങ്ങളിൽ ഇനി ടിന്നിലടച്ച പാനീയങ്ങൾ വിൽക്കില്ലെന്ന് പ്രഖ്യാപിച്ചു. നിലവിൽ, വിമാനത്തിൽ നിന്നും യാത്രക്കാർക്ക് ലഘുഭക്ഷണം വാങ്ങാൻ അവസരമുണ്ട്. ഇതിനൊപ്പം ഇനി മുതൽ കോംപ്ലിമെന്ററി ആയിട്ടായിരിക്കും ഒരു ഗ്ലാസ് ജ്യൂസോ മാറ്റ് പാനീയങ്ങളോ ലഭിക്കുക.
ALSO READ: വിനായക ചതുർഥി; 'ലാൽബാഗ്‌ച രാജ'യ്ക്ക് 2000 ത്തിന്റെ നോട്ടുമാല നൽകി മുകേഷ് അംബാനി
undefined
വിമാനക്കമ്പനികൾ അധിക നിരക്ക് ഈടാക്കാൻ സർവീസുകൾ കൂട്ടുന്ന കാലത്താണ് ഇൻഡിഗോയുടെ ഈ തീരുമാനമെന്നത് പ്രാധാന്യമർഹിക്കുന്നു. ശീതളപാനീയ ക്യാനുകൾ യാത്രക്കാർക്ക് ഇനി ഭക്ഷണത്തോടൊപ്പം നൽകുന്നതിലൂടെ ഇൻഡിഗോ അതിന്റെ ഓൺ-ബോർഡ് പാനീയ വിൽപ്പന കൂട്ടുകയാണ് ചെയ്യുന്നത്.
അതേസമയം, മുൻ രാജ്യസഭാ എംപി സ്വപൻ ദാസ് ഗുപ്ത ഇൻഡിഗോയുടെ പുതിയ നയത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. “ഇൻഡിഗോ വിമാനത്തിൽ നിങ്ങൾക്ക് ശീതളപാനീയം വാങ്ങാൻ കഴിയില്ല. നിങ്ങൾക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ലഘുഭക്ഷണം വാങ്ങുന്നത് എയർലൈൻ നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഇത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ പുനഃസ്ഥാപിക്കണം എന്ന് ഞാൻ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യർത്ഥിക്കുന്നു" സ്വപൻ ദാസ് ഗുപ്ത ട്വീറ്റ് ചെയ്തു.
ALSO READ: വിനായക ചതുർഥി ആഘോഷത്തിൽ അന്റലിയ; ഗംഭീര വിരുന്നൊരുക്കി മുകേഷ് അംബാനിയും കുടുംബവും
ഗോ ഗ്രീനിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതതയാണ് ശീതള പാനീയങ്ങളുടെ ക്യാനികൾ ഒഴിവാക്കാൻ കാരണമെന്ന് ഇൻഡിഗോ പറഞ്ഞു. ലഘു ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ജ്യൂസ് നൽകുന്നത് ആയിരക്കണക്കിന് ക്യാനുകള്‍ വലിച്ചെറിയുന്നതിൽ നിന്ന് തടഞ്ഞതായി എയർലൈൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം