നിലത്തുതട്ടി വാൽ, ഇൻഡിഗോ നൽകേണ്ടി വന്നത് 20 ലക്ഷം രൂപ

By Web TeamFirst Published Dec 22, 2023, 2:29 PM IST
Highlights

വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കിൽ വാല് ഭാഗം നിലത്ത് തട്ടുന്നതിനെയാണ്  'ടെയിൽ സ്‌ട്രൈക്ക്' എന്ന് പറയുന്നത്.

ദില്ലി: വിമാനത്തിന്റെ വാലറ്റം നിലത്ത് തട്ടിയതിന് പിഴയായി 20 ലക്ഷം രൂപ അടച്ച് ഇൻഡിഗോയുടെ മാതൃ കമ്പനി. ഇൻഡിഗോ ഉൾപ്പെടുന്ന തങ്ങളുടെ ചില വിമാനങ്ങൾ നാല് ടെയിൽ സ്‌ട്രൈക്കുകൾ വരുത്തിയതിനാൽ  ഇന്റർഗ്ലോബ് ഏവിയേഷൻ ഡിജിസിഎയ്ക്ക് പിഴ അടയ്‌ക്കേണ്ടി വന്നതായാണ് റിപ്പോർട്ട്. 

ഇൻഡിഗോയുടെ എ 321 വിമാനത്തിൽ നാല് ടെയിൽ സ്‌ട്രൈക്ക് നടത്തിയെന്ന് ആരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ജൂലൈയിൽ കമ്പനിക്ക് ഷോകോസ് നോട്ടീസ് നൽകിയിരുന്നു, തുടർന്ന് 30 ലക്ഷം രൂപ പിഴ ചുമത്തി. എന്നാൽ ഈ ഉത്തരവിനെതിരെ കമ്പനി ഒരു അപ്പീൽ ഫയൽ ചെയ്തു.  അപ്പീലിനെ പിന്തുണച്ച് കമ്പനി സമർപ്പിച്ച വിശദാംശങ്ങൾ ഡിജിസിഎ പരിഗണിക്കുകയും 2023 ഒക്ടോബർ 13 ലെ ഉത്തരവ് പ്രകാരം പിഴ 20 ലക്ഷം രൂപയായി പുതുക്കുകയും ചെയ്തു. ഓർഡർ ലഭിച്ച് 30 ദിവസത്തിനുള്ളിൽ പണം അടച്ചതായും കമ്പനി ഫയലിംഗിൽ പറഞ്ഞു. നവംബർ ഒമ്പതിന് പിഴ അടച്ചതായി ഇന്റർ ഗ്ലോബ് ഏവിയേഷൻ അറിയിച്ചു.

Latest Videos

വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കിൽ വാല് ഭാഗം നിലത്ത് തട്ടുന്നതിനെയാണ്  'ടെയിൽ സ്‌ട്രൈക്ക്' എന്ന് പറയുന്നത്.  ഇങ്ങനെ ടൈൽ സ്ട്രൈക്ക് സംഭവിച്ചു കഴിഞ്ഞ അപകടം ഒന്നും സംഭവിക്കില്ലെങ്കിലും ഇത് കാരണം വിമാനത്തിന് കേടുപാടുകൾ ഉണ്ടായേക്കാം. പിന്നീടുള്ള പാറക്കലിൽ പകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ടൈൽ സ്ട്രൈക് സംഭവിച്ചാൽ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപണികൾ നടത്തിയതിനു ശേഷം മാത്രമേ വിമാനങ്ങൾ സർവീസ് നടത്താൻ പാടുള്ളു. 

click me!