ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പമെന്ന് ഇൻഡിഗോ; എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചു

By Web Team  |  First Published Nov 28, 2023, 5:53 PM IST

തങ്ങളുടെ ഉപഭോക്തൃ സേവന അനുഭവം മികച്ചതാക്കാനായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിൽ ഉപഭോക്താക്കളെ സഹായിക്കാൻ വേണ്ടിയാണ് ചാറ്റ്ബോട്ട് അവതരിപ്പിച്ചിരിക്കുന്നത്.


നപ്രിയ ഇന്ത്യൻ എയർലൈനായ ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ  6Eskai എന്ന പേരിൽ ഒരു എഐ ചാറ്റ്ബോട്ട് പുറത്തിറക്കി. തങ്ങളുടെ ഉപഭോക്തൃ സേവന അനുഭവം മികച്ചതാക്കാനായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിൽ ഉപഭോക്താക്കളെ സഹായിക്കാൻ വേണ്ടിയാണ് ചാറ്റ്ബോട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പൺ എഐയുടെ ജിപിടി-4 സാങ്കേതികവിദ്യയാണ് ചാറ്റ്ബോട്ട് പ്രവർത്തിപ്പിക്കുന്നത്. 

6Eskai ചാറ്റ്ബോട്ട് ഇൻ-ഹൗസ് വികസിപ്പിക്കുന്നതിന്  മൈക്രോസോഫ്റ്റുമായി ഇൻഡിഗോയുടെ ഡിജിറ്റൽ ടീം കൈകോർത്തിരുന്നു. 10 വ്യത്യസ്‌ത ഭാഷകളിൽ ഉപഭോക്തൃ ചോദ്യങ്ങൾ കാര്യക്ഷമമായി പരിഹരിക്കാൻ ചാറ്റ്ബോട്ടിന് കഴിയും. കൂടാതെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള അവസരവും ഉണ്ട്. 

Latest Videos

undefined

എഐ ചാറ്റ് ബോട്ട് അവതരിപ്പിച്ചതോടെ, എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആദ്യ എയർലൈനുകളുടെ പട്ടികയിലേക്ക് ഇൻഡിഗോ എത്തി. എഐ ചാറ്റ് ബോട്ട് സ്വാഭാവിക ഭാഷാ സംഭാഷണങ്ങൾ ഉപയോഗിച്ച് ബുക്കിംഗ് പ്രക്രിയ ലളിതമാക്കി ഒപ്പം ഉപഭോക്തൃ സേവന ഏജന്റ് ജോലിഭാരത്തെ കുറച്ചു. 

എഐ ബോട്ടിന് 1.7 ട്രില്യൺ പാരാമീറ്ററുകൾ ഉണ്ട്, ഇത് സാധാരണയായി ചോദിക്കുന്ന വൈവിധ്യമാർന്ന ചോദ്യങ്ങൾക്ക് എളുപ്പത്തിൽ ഉത്തരം നൽകാൻ അനുവദിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. 

സ്വാഭാവിക ഭാഷാ സംഭാഷണങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളെ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആദ്യം മുതൽ അവസാനം വരെ തടസ്സമില്ലാത്ത സേവനം ലഭ്യമാക്കാൻ ചാറ്റ് ബോട്ട് സഹായിക്കുന്നു. ഇൻഡിഗോയിലെ ഡാറ്റാ സയന്റിസ്റ്റുകൾ ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്‌ഫോർമറുകളിൽ (ജിപിടി) ഗവേഷണം നടത്തി, മനുഷ്യന്റെ പെരുമാറ്റം അനുകരിക്കാനും പ്രതികരിക്കാനും ഇടപെടലുകളിൽ നർമ്മം പകരാനും വിപുലമായ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ഉപയോഗിച്ച് ബോട്ട് പ്രോഗ്രാം ചെയ്തുവെന്ന് ഇൻഡിഗോ അവകാശപ്പെടുന്നു 
 

click me!