ഇന്ത്യയിൽ നിന്നും ഇൻഡിഗോ മാത്രം; പുതിയ റെക്കോർഡിട്ട് എയർലൈൻ

By Web Team  |  First Published Jul 22, 2023, 5:07 PM IST

ബജറ്റ് കാര്യരായിരുന്ന ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ ഇൻഡിഗോയുടെ വിപണി വിഹിതം 60  ശതമാനത്തിന് മുകളിലേക്ക് ഉയർന്നു. 


ദില്ലി: പ്രതിദിന ഫ്ലൈറ്റുകളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും സജീവമായ എയർലൈനുകളിൽ ഇടം പിടിക്കുന്ന ഏക് ഇന്ത്യൻ എയർലൈനായി ഇൻഡിഗോ. ഇന്ത്യയിലെ ചെലവ് കുറഞ്ഞ വിമാനങ്ങളുടെ പട്ടികയിലാണ് ഇൻഡിഗോ. ഈ കാരണംകൊണ്ട്തന്നെ യാത്രക്കാരുടെ വിഹിതത്തിലും ഇന്ഡിഗോയാണ് മുന്നിൽ. ഇൻഡിഗോയുടെ ആഭ്യന്തര വിപണി വിഹിതം 55 ശതമാനമായിരുന്നു, ബജറ്റ് കാര്യരായിരുന്ന ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ ഇൻഡിഗോയുടെ വിപണി വിഹിതം 60  ശതമാനത്തിന് മുകളിലേക്ക് ഉയർന്നു. 2024 മാർച്ചിൽ 100 ​​ദശലക്ഷം യാത്രക്കാരെയാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്.  

ലോകത്തിലെ ഏറ്റവും സജീവമായ 10 എയർലൈനുകളുടെ ഒരു ലിസ്റ്റ് ഇതാ:

Latest Videos

undefined

അമേരിക്കൻ എയർലൈൻ: പ്രതിദിന ഫ്ലൈറ്റുകൾ 5,483

ഡെൽറ്റ എയർ ലൈൻസ്: പ്രതിദിന ഫ്ലൈറ്റുകൾ 4,629

യുണൈറ്റഡ് എയർലൈൻസ്: പ്രതിദിന ഫ്ലൈറ്റുകൾ 4,213

സൗത്ത് വെസ്റ്റ് എയർലൈൻസ്: പ്രതിദിന ഫ്ലൈറ്റുകൾ 4,080

റയാൻഎയർ: പ്രതിദിന ഫ്ലൈറ്റുകൾ 3,098

ചൈന ഈസ്റ്റേൺ എയർലൈൻസ്: പ്രതിദിന ഫ്ലൈറ്റുകൾ 2,144

ചൈന സതേൺ എയർലൈൻസ്: പ്രതിദിന ഫ്ലൈറ്റുകൾ 2,052 

ഇൻഡിഗോ: പ്രതിദിന ഫ്ലൈറ്റുകൾ 1,853

ടർക്കിഷ് എയർലൈൻസ്: പ്രതിദിന ഫ്ലൈറ്റുകൾ 1,819

ബെയ്ജിംഗ് എയർലൈൻസ്: പ്രതിദിന ഫ്ലൈറ്റുകൾ 1,586 

വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കിയ പട്ടികയിൽ, ദിവസേനയുള്ള സജീവ ഫ്ലൈറ്റുകളുടെ കാര്യത്തിൽ ഇൻഡിഗോ ലോകത്ത് എട്ടാം സ്ഥാനത്താണ്.  പ്രതിദിനം ശരാശരി 1,819 ഫ്ലൈറ്റ് സർവീസുകൾ ആണ് ഇൻഡിഗോയുടേതായുള്ളത് 1,586 ഫ്ലൈറ്റുകളുമായി ബെയ്ജിംഗ് എയർലൈൻസ് അവസാന സ്ഥാനത്തെത്തി. അമേരിക്കയിലെ എയർലൈനുകളാണ് ആദ്യ 4 സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്. 5,483 വിമാനങ്ങളുമായി അമേരിക്കൻ എയർലൈൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, 4,629 ഫൈറ്റുകളുമായി ഡെൽറ്റ എയർ ലൈൻസ് രണ്ടാം സ്ഥാനത്താണ്. 4,213 വിമാനങ്ങളുമായി യുണൈറ്റഡ് എയർലൈൻസും 4,080 വിമാനങ്ങളുള്ള സൗത്ത് വെസ്റ്റ് എയർലൈൻസും മൂന്നാം സ്ഥാനത്താണ്. കൂടാതെ, 4,000-ത്തിലധികം സജീവമായ പ്രതിദിന ഫ്ലൈറ്റുകൾ ഉള്ള നാല് എയർലൈനുകൾ മാത്രമാണിത്.

 

tags
click me!