പൈപ്പ് ലൈറ്റ് സ്ട്രിംഗുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ദിയ ലൈറ്റ്, എൽഇഡി ലൈറ്റുകൾ , ഫ്ലവർ ലൈറ്റ്, ക്ഷേത്ര അലങ്കാരത്തിനുള്ള പ്രത്യേക ഗോൾഡൻ ലൈറ്റ്, എൽഇഡി 'കലശ' ലൈറ്റ് എന്നിവയാണ് ജനപ്രിയ ഇനങ്ങൾ.
കഴിഞ്ഞ കുറേ വർഷങ്ങളായി വിപണിയിൽ ആധിപത്യം പുലർത്തുന്ന ചൈനീസ് അലങ്കാര ഉൽപ്പന്നങ്ങൾക്ക് ഇത്തവണത്തെ ദീപാവലി സീസണിൽ കടുത്ത വെല്ലുവിളി ഉയർത്തി ഇന്ത്യൻ നിർമാതാക്കൾ. ഇന്ത്യലെ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവും ട്രെന്റിയും ആയത് കാരണം ചൈനീസ് ഉൽപ്പന്നങ്ങൾ ജനപ്രിയമാണ്. ഈ വർഷവും, ഇറക്കുമതി ചെയ്ത വിവിധതരം ചൈനീസ് വിളക്കുകൾ വിപണിയിൽ നിറഞ്ഞിണ്ട്. അതേ സമയം തന്നെ , കൂടുതൽ ഭംഗിയുള്ളതും കുറഞ്ഞ പരിപാലനം മാത്രമേ ആവശ്യമുള്ളൂ എന്നതും കാരണം നിരവധി ഉപഭോക്താക്കൾ ഇന്ത്യൻ നിർമിത അലങ്കാര വിളക്കുകൾ വാങ്ങുന്നതിന് കൂടുതലായി താൽപര്യം കാണിക്കുന്നുണ്ട്.
പൈപ്പ് ലൈറ്റ് സ്ട്രിംഗുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ദിയ ലൈറ്റ്, എൽഇഡി ലൈറ്റുകൾ , ഫ്ലവർ ലൈറ്റ്, ക്ഷേത്ര അലങ്കാരത്തിനുള്ള പ്രത്യേക ഗോൾഡൻ ലൈറ്റ്, എൽഇഡി 'കലശ' ലൈറ്റ് എന്നിവയാണ് ജനപ്രിയ ഇനങ്ങൾ. ഇവയിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമിച്ചവയാണ് വിറ്റുപോകുന്നത്. ചൈനീസ് ലൈറ്റുകൾ പെട്ടെന്ന് കേടുവരുന്നു എന്നതും അതുകൊണ്ടു തന്നെ അടുത്ത വർഷം ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നതുമാണ് ഉപയോക്താക്കളെ പുറകോട്ടടിപ്പിക്കുന്നത്.
undefined
ALSO READ: ഇന്ത്യൻ കരകൗശല മേഖലയ്ക്കുള്ള എനർജി ബൂസ്റ്റർ; 'സ്വദേശ് സ്‌റ്റോർ' അവതരിപ്പിച്ച് മുകേഷ് അംബാനി
പ്രശസ്ത ഇന്ത്യൻ കമ്പനികളും ചൈനീസ് വകഭേദങ്ങൾ പോലെയുള്ള ഫാൻസി ലൈറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്, അവ വിലയേറിയതാണെങ്കിലും, കൂടുതൽ കാലം നിലനിൽക്കുന്നതിനാൽ ആളുകൾ അവ വാങ്ങുന്നതാണ് റിപ്പോർട്ട്. ഇന്ത്യൻ കമ്പനികളുടെ ഫാൻസി ലൈറ്റുകൾ പരിപാലിക്കാൻ എളുപ്പമാണ്, അതിനാൽ തന്നെ വരും വർഷങ്ങളിലും ഇത് ഉപയോഗിക്കാം.
അതേ സമയം ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ ഇപ്പോഴും ചൈനീസ് ലൈറ്റ് സ്ട്രിപ്പുകളും അലങ്കാര വസ്തുക്കളും ആവശ്യപ്പെടുന്നുണ്ട്. അവയുടെ വില കുറവാണ് എന്നതാണ് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകം.