വന്ദേ ഭാരത് യാത്ര 'പോക്കറ്റ് ഫ്രണ്ട്‌ലി' ആകും; ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ റെയിൽവേ

By Web Team  |  First Published Jul 8, 2023, 4:27 PM IST

ട്രെയിൻ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ റെയിൽവേ. കിഴിവ് ഉടനടി പ്രാബല്യത്തിൽ വരും ഇതിനകം ബുക്ക് ചെയ്‌ത യാത്രക്കാർക്ക് നിരക്ക് കുറയില്ല. അവധിക്കാല അല്ലെങ്കിൽ ഉത്സവ സ്പെഷ്യൽ ആയി അവതരിപ്പിക്കുന്ന പ്രത്യേക ട്രെയിനുകളിൽ ഈ സ്കീം ബാധകമല്ല.


ദില്ലി:വന്ദേ ഭാരത് യാത്ര ഇനി കീശ കാലിയാക്കില്ല. നിരക്കിൽ 25 ശതമാനം വരെ കുറയ്ക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറയും.  അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിൽ ഈ സ്കീം ബാധകമായിരിക്കും. ഓർ മാസത്തിനുള്ളിൽ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. 

അടിസ്ഥാന നിരക്കിൽ പരമാവധി 25 ശതമാനം വരെയാണ് കുറയുക.  റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി മുതലായവ ബാധകമായ മറ്റ് നിരക്കുകൾ പ്രത്യേകം ഈടാക്കും

Latest Videos

undefined

മാത്രമല്ല, എസി സീറ്റുകളുള്ള ട്രെയിനുകളിൽ കിഴിവുകൾ ഏർപ്പെടുത്തുന്നതിന് റെയിൽവേ സോണുകളിലെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് അധികാരം നൽകാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 

കിഴിവ് ഉടനടി പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, ഇതിനകം ബുക്ക് ചെയ്‌ത യാത്രക്കാർക്ക് നിരക്ക് റീഫണ്ട് അനുവദിക്കില്ല എന്നും റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു. അവധിക്കാല അല്ലെങ്കിൽ ഉത്സവ സ്പെഷ്യൽ ആയി അവതരിപ്പിക്കുന്ന പ്രത്യേക ട്രെയിനുകളിൽ ഈ സ്കീം ബാധകമല്ല.  ഈ സ്കീമിന്റെ വ്യവസ്ഥ 1 വർഷം വരെ ബാധകമായിരിക്കും. 

click me!