കുട്ടികളുടെ ടിക്കറ്റ് നിരക്ക് ഉയർത്തി ഇന്ത്യൻ റെയിൽവേ നേടിയത് ആയിരക്കണക്കിന് കോടികൾ; കണക്കുകൾ പുറത്ത്

By Web Team  |  First Published Sep 20, 2023, 3:30 PM IST

കുട്ടികൾക്ക് പകുതി നിരക്കിൽ യാത്ര ചെയ്യാൻ റെയിൽവേ അനുവദിക്കുണ്ടെങ്കിലും അവർക്ക് പ്രത്യേക ബെർത്തുകളോ സീറ്റുകളോ  ലഭിക്കില്ല. അതായത്, കുട്ടികളെ അവർക്ക് ഒപ്പം യാത്ര ചെയ്യുന്ന മുതിർന്നവരുടെ സീറ്റിൽ ഇരുത്തണം. 


ദില്ലി: കുട്ടികളുടെ യാത്രാ നിരക്കുകൾ പരിഷ്കരിച്ച്, കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ നേടിയത് 2,800 കോടി രൂപയുടെ അധിക വരുമാനം. 2022-23 സാമ്പത്തിക വർഷം മാത്രം 560 കോടി രൂപ നേടിയതായി വിവരാവകാശ നിയമത്തിന് കീഴിലുള്ള റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് അറിയിച്ചു. 

ALSO READ: വിനായക ചതുർഥി ആഘോഷത്തിൽ അന്റലിയ; ഗംഭീര വിരുന്നൊരുക്കി മുകേഷ് അംബാനിയും കുടുംബവും

Latest Videos

undefined

2016 മാർച്ച് 31 നാണ് ഇന്ത്യൻ റെയിൽവേ കുട്ടികളുടെ നിരക്കിൽ മാറ്റം വരുത്തിയത്.  5 വയസ്സിനും 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും പ്രത്യേക ബർത്തുകളോ സീറ്റുകളോ റിസർവ് ചെയ്യുകയാണെങ്കിൽ അവർക്ക് മുതിർന്നവരുടെ മുഴുവൻ നിരക്കും ഈടാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ നിയമം  2016 ഏപ്രിൽ 21 മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ, 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് റെയിൽവേ പ്രത്യേക ബെർത്ത് വാഗ്ദാനം ചെയ്തിരുന്നു, മാത്രമല്ല, ഇവയ്ക്ക് യാത്രാ നിരക്കിന്റെ പകുതി മാത്രമേ ഈടാക്കാറുണ്ടായിരുന്നുള്ളു. 

ALSO READ: മുകേഷ് അംബാനിയുടെ ആന്റിലിയ; 15,000 കോടിയുടെ വസ്തിയെ കുറിച്ചുള്ള രഹസ്യങ്ങൾ

കുട്ടികൾക്ക് പകുതി നിരക്കിൽ യാത്ര ചെയ്യാൻ റെയിൽവേ അനുവദിക്കുണ്ടെങ്കിലും അവർക്ക് പ്രത്യേക ബെർത്തുകളോ സീറ്റുകളോ  ലഭിക്കില്ല. അതായത്, കുട്ടികളെ അവർക്ക് ഒപ്പം യാത്ര ചെയ്യുന്ന മുതിർന്നവരുടെ സീറ്റിൽ ഇരുത്തണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

 
 

click me!