വിദേശ പഠനം സ്വപ്‍നം കാണുന്നവരാണോ? ഇൻഷുറൻസ് പോളിസികൾ മാറുന്നു

By Web Team  |  First Published Nov 7, 2023, 6:33 PM IST

ചില സർവ്വകലാശാലകൾ  പരിധിയില്ലാത്ത മെഡിക്കൽ കവറേജിന് നിർബന്ധം പിടിക്കുന്നുണ്ട് . പല ഇൻഷുറൻസ് കമ്പനികളും നിലവിൽ  7.5 ലക്ഷം ഡോളർ വരെയാണ് നൽകുന്നത്. ഇത് പരമാവധി 10 ലക്ഷം ഡോളറാക്കി വർധിപ്പിക്കാനാണ് സാധ്യത


യുഎസിലേക്കും യുകെയിലേക്കും ഉപരിപഠനത്തിനായി പുറപ്പെടാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഇൻഷുറൻസ് പോളിസികൾ അവതരിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ.കോവിഡിന് ശേഷം പ്രത്യേക പോളിസികളുടെ പ്രാധാന്യം ഉയർന്ന സാഹചര്യത്തിലാണ് കമ്പനികളുടെ നീക്കം.നിലവിൽ യുഎസിലെയും യുകെയിലെയും നിരവധി സർവ്വകലാശാലകൾ ഇന്ത്യൻ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന വിദേശ വിദ്യാർത്ഥി ട്രാവൽ പോളിസികളിലെ കവറേജിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കും പോളിസികൾ തയാറാക്കുക. അടിയന്തര സാഹചര്യങ്ങളിലുള്ള മെഡിക്കൽ ഇവാക്വേഷനുള്ള പരിരക്ഷ, കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന തുകക്കുള്ള ഇൻഷുറൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ALSO READ: റെയിൽവേ സ്റ്റേഷനിൽ ഒരു സ്റ്റോർ തുറക്കണോ? ടെൻഡർ, വാടക, അപേക്ഷാ രീതി എന്നിവ ഇതാ

Latest Videos

undefined

ചില  വിദേശ സർവ്വകലാശാലകൾ പലപ്പോഴും ഇന്ത്യയിൽ നിന്ന് വാങ്ങുന്ന ഇൻഷുറൻസ് പോളിസികൾക്ക് അംഗീകാരം നിഷേധിക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിൽ ഏതെങ്കിലും സാഹചര്യത്തിൽ മരണപ്പെട്ടാൽ മൃതശരീരം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള കവറേജ്  10,000 ഡോളറാണ് ആണ്. പക്ഷെ പല സർവകലാശാലകളും ഇത്   50,000 ഡോളറായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മെറ്റേണിറ്റി  ഇൻഷുറൻസിന് കീഴിൽ ഗർഭം അലസിപ്പിക്കുന്നതിനുള്ള  കവറേജ് പല ഇൻഷുറൻസ് കമ്പനികളും നൽകുന്നുണ്ട്.  എന്നാൽ ചില സർവ്വകലാശാലകൾ ഗർഭധാരണവുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കൽ ചെലവുകളും വഹിക്കണമെന്നാണ് നിഷ്കർഷിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റം പോളിസികളിൽ ഏർപ്പെടുത്തേണ്ടി വന്നേക്കാം.

ചില സർവ്വകലാശാലകൾ  പരിധിയില്ലാത്ത മെഡിക്കൽ കവറേജിന് നിർബന്ധം പിടിക്കുന്നുണ്ട് . പല ഇൻഷുറൻസ് കമ്പനികളും നിലവിൽ  7.5 ലക്ഷം ഡോളർ വരെയാണ് നൽകുന്നത്. ഇത് പരമാവധി 10 ലക്ഷം ഡോളറാക്കി വർധിപ്പിക്കാനാണ് സാധ്യത   .അടുത്ത മൂന്ന് മാസത്തിനുള്ളിൽ പോളിസികൾ തയാറാക്കി ഏപ്രിലിന് മുമ്പ് അവ അവതരിപ്പിക്കാനാണ്  ഇൻഷുറൻസ് കമ്പനികളുടെ ശ്രമം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!