സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഇത്തവണത്തെ ഉത്സവ സീസണില്‍ ആളുകളുടെ ഉപഭോഗം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നതായിരിക്കുമെന്ന് ആഗോള മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സിന്‍റെ സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മൂതല്‍ ഡിസംബര്‍ വരെയുള്ള ഉല്‍സവ സീസണില്‍ ഉപഭോഗ ചെലവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉപഭോഗ ചെലവ് വന്‍തോതില്‍ ഉയരുമെന്ന് ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നില്ല. അതേ സമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആകെ വളര്‍ച്ചയുടെ തോത് വര്‍ധിപ്പിക്കുന്നതിന് ഇത് സഹായകരമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ALSO READ ലാറി ഇന്ത്യയിലേക്ക് വീണ്ടുമെത്തിയത് എന്തിന്? അംബാനിയുടെ സ്വപ്നം സാക്ഷാല്‍ക്കപെടുമോ
undefined
ഈ വര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യ 6.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തുന്നത്. നാണ്യപ്പെരുപ്പ നിരക്ക് കുറഞ്ഞാലും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുമില്ല. ഈ സാഹചര്യത്തില്‍ കോവിഡിന് മുമ്പുള്ള ആളുകളുടെ ഉപഭോഗ നിരക്കിലേക്ക് എത്തുക എന്നതിന് കാലതാമസമെടുക്കും. ഓരോ വര്‍ഷവും പഠനം കഴിഞ്ഞ് തൊഴില്‍ മേഖലയിലേക്കെത്തുന്ന ചെറുപ്പക്കാര്‍ക്ക് മതിയായ ജോലികള്‍ ലഭിക്കാന്‍ രാജ്യം കൂടുതല്‍ വളര്‍ച്ച കൈവരിക്കേണ്ടിയിരിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
വികസിത രാഷ്ട്രം എന്ന ലക്ഷ്യം കൈവരിക്കാന്‍ അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യ പ്രതിവര്‍ഷം 7.6 ശതമാനം വളര്‍ച്ച നേടണമെന്ന് ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷമോ, അടുത്ത സാമ്പത്തിക വര്‍ഷമോ ഈ തോതിലുള്ള വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്കാകില്ലെന്നാണ് വിലയിരുത്തല്‍. ഉയരുന്ന നാണ്യപ്പെരുപ്പവും രാജ്യത്തിന് വെല്ലുവിളിയാണ്. ഈ വര്‍ഷത്തെ നാണ്യപ്പെരുപ്പം ശരാശരി 5.5 ശതമാനവും അടുത്തവര്‍ഷം 4.8 ശതമാനവും ആയിരിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യമാകട്ടെ 2 ശതമാനംത്തിനും 6 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തുക എന്നതാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം.