2023ൽ ജീവകാരുണ്യത്തിനായി ഇന്ത്യൻ കോടീശ്വരന്മാർ നൽകിയത് 8445 കോടി, കൂടുതല്‍ നല്‍കിയത് അംബാനിയും അദാനിയുമല്ല!

By Web Team  |  First Published Nov 3, 2023, 2:33 PM IST

വ്യക്തികളിൽ നിന്നുള്ള സംഭാവന 60 ശതമാനം വർധിച്ച് 4958 കോടിയായി ഉയർന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 100 കോടി സംഭാവന ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ നിന്ന് 14ആയി ഉയർന്നു


ദില്ലി: നിലവിലെ സാമ്പത്തിക വർഷം ജീവകാരുണ്യ പ്രവർത്തനത്തിനായി ഇന്ത്യയിലെ കോടീശ്വരന്മാർ 8445 കോടി രൂപ സംഭാവന നൽകിയതായി റിപ്പോർട്ട്. രാജ്യത്തെ 119 കോടീശ്വരന്മാരാണ് ഇത്രയും തുക സംഭാവനയായി നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് സംഭാവനയിൽ 59 ശതമാനം വർധനവും മൂന്ന് വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വർധനവുമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഈഡൽ​ഗിവ് ഹാറൂൻ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടികയിലാണ് വിവരങ്ങളുള്ളത്. പട്ടികയിലെ ആദ്യത്തെ പത്തുപേർ മാത്രം 5806 കോടി സംഭാവന ചെയ്തു. എച്ച്സിഎൽ ചെയർമാനായ ശിവ് നാടാരാണ് സംഭാവന നൽകിയവരിൽ ഏറ്റവും മുന്നിൽ.

ശിവ് നാടാരും കുടുംബവും 2042 കോടി സംഭാവന നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് വർഷവും ശിവ് നാടാരാണ് പട്ടികയിൽ മുന്നിൽ. ഒരു ദിവസം 5.6 കോടിയാണ് സംഭാവന നൽകുന്നത്. കല, സംസ്കാരം, വിദ്യാഭ്യാസം മേഖലയിലാണ് ഇവർ കൂടുതൽ സംഭാവന ചെയ്യുന്നത്. വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയിൽ രണ്ടാമത്. 1774 കോടിയാണ് അസിം പ്രേംജി സംഭാവന നൽകിയത്. ജീവകാരുണ്യത്തിനായി ഇത്രയും വലിയ സംഭാവന ലഭിക്കുന്നത് റെക്കോർഡാണെന്ന് ഇഡൽ​ഗിവ് ഫൗണ്ടേഷൻ സിഇഒ ന​ഗ്മ മുല്ല പറഞ്ഞു. ഇന്ത്യയുടെ സംസ്കാരമാണ് എടുത്തുകാണിക്കുന്നതെന്നും സാമ്പത്തിക അഭിവൃദ്ധിക്ക് ജീവകാരുണ്യപ്രവർത്തനം അത്യന്താപേക്ഷികമാണെന്നും അവർ പറഞ്ഞു.

Latest Videos

undefined

വ്യക്തികളിൽ നിന്നുള്ള സംഭാവന 60 ശതമാനം വർധിച്ച് 4958 കോടിയായി ഉയർന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 100 കോടി സംഭാവന ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ നിന്ന് 14ആയി ഉയർന്നു. 50 കോടി നൽകുന്നവരുടെ എണ്ണം 24 ആയി. മുകേഷ് അംബാനിയും കുടുംബവും 376 കോടിയാണ് സംഭാവന നൽകിയത്. പട്ടികയിൽ മൂന്നാമതാണ് അംബാനി കുടുംബം.  287 കോടിയാണ് കുമാർ മം​ഗളം ബിർളയുടെ സംഭാവന. ​ഗൗതം അദാനിയും കുടുംബവും 285 കോടിയാണ് നൽകിയത്.

Read More.... തൊഴിലാളി ക്ഷേമത്തിൽ അമേരിക്കയെയും ചൈനയെയും കടത്തിവെട്ടി ഇന്ത്യ; പിന്നിൽ യുകെയും ജപ്പാനും, സർവ്വെ ഫലം ഇങ്ങനെ

241 കോടി നൽകിയ അനിൽ അ​ഗർവാൾ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നന്ദൻ നിലേകനി 189 കോടിയും ഭാര്യ രോഹിണി നിലേകനി 170 കോടിയും നൽകി. സെരോദ സഹസ്ഥാപകനായ നിഖിൽ കാമത്താണ് പട്ടികയിലെ  ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 110 കോടിയാണ് അദ്ദേഹം സംഭാവന നൽകിയത്. 

click me!