സിംഗപ്പൂർ കമ്പനിക്ക് സേവനം നൽകുന്ന ഒരു ഹാർഡ്‌വെയർ കമ്പനിയായാണ് ആരംഭിച്ചത്. 1980-കളുടെ തുടക്കത്തിൽ അവരുടെ കമ്പനിയുടെ വരുമാനം പത്ത് ലക്ഷത്തിലെത്തി.
ദില്ലി: ഒരു ദിവസം ജീവകാരുണ്യത്തിനായി 5.6 കോടി രൂപ നൽകി ഇന്ത്യൻ കോടീശ്വരൻ. രാജ്യത്തുതന്നെ ജീവകാരുണ്യ പ്രവർത്തനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നതും ഇദ്ദേഹം തന്നെ. എച്ച്സിഎൽ ഉടമ ശിവ് നാടാരാണ് പ്രതിദിനം 5.6 കോടി ജീവകാരുണ്യത്തിനായി നൽകുന്നത്. 2023ൽ അദ്ദേഹം 2042 കോടി സംഭാവന നൽകി. ഇഡൽഗിവ് ഫൗണ്ടേഷനാണ് കണക്കുകൾ പുറത്തുവിട്ടത്. കല, സംസ്കാരം, വിദ്യാഭ്യാസം മേഖലയിലാണ് ഇവർ കൂടുതൽ സംഭാവന ചെയ്യുന്നത്. 1945-ൽ തമിഴ്‌നാട്ടിലെ മൂലൈപ്പൊഴിയിലാണ് ശിവ് നാടാർ ജനിച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. 1967ൽ പൂനെയിലെ കൂപ്പർ എഞ്ചിനീയറിംഗ് ലിമിറ്റഡിൽ ജോലി ആരംഭിച്ചു. 1970ലാണ് എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപിച്ചത്.
സിംഗപ്പൂർ കമ്പനിക്ക് സേവനം നൽകുന്ന ഒരു ഹാർഡ്‌വെയർ കമ്പനിയായാണ് ആരംഭിച്ചത്. 1980-കളുടെ തുടക്കത്തിൽ അവരുടെ കമ്പനിയുടെ വരുമാനം പത്ത് ലക്ഷത്തിലെത്തി. പിന്നീട് കമ്പനി വലിയ രീതിയിൽ വളർന്നു. കിരൺ നാടാരാണ് ശിവ് നാടാരുടെ ഭാര്യ. ഇന്ത്യൻ ആർട്ട് കളക്ടറും ചാരിറ്റി പ്രവർത്തകയുമാണ് കിരൺ. ശിവ നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയും നാടാർ മ്യൂസിയം ഓഫ് ആർട്ടിന്റെ സ്ഥാപകയുമാണ് അവർ. ശിവ് നാടാരുടെ കുടുംബം അദ്ദേഹത്തിന്റെ പേരിൽ ഒരു ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തുന്നുണ്ട്.
undefined
സാമ്പത്തിക വർഷം ജീവകാരുണ്യ പ്രവർത്തനത്തിനായി ഇന്ത്യയിലെ കോടീശ്വരന്മാർ 8445 കോടി രൂപ സംഭാവന നൽകി. രാജ്യത്തെ 119 കോടീശ്വരന്മാരാണ് ഇത്രയും തുക സംഭാവനയായി നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് സംഭാവനയിൽ 59 ശതമാനം വർധനവും മൂന്ന് വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വർധനവുമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഈഡൽഗിവ് ഹാറൂൻ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടികയിലാണ് വിവരങ്ങളുള്ളത്. പട്ടികയിലെ ആദ്യത്തെ പത്തുപേർ മാത്രം 5806 കോടി സംഭാവന ചെയ്തു. വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയിൽ രണ്ടാമത്. 1774 കോടിയാണ് അസിം പ്രേംജി സംഭാവന നൽകിയത്. ജീവകാരുണ്യത്തിനായി ഇത്രയും വലിയ സംഭാവന ലഭിക്കുന്നത് റെക്കോർഡാണെന്ന് ഇഡൽഗിവ് ഫൗണ്ടേഷൻ സിഇഒ നഗ്മ മുല്ല പറഞ്ഞു. ഇന്ത്യയുടെ സംസ്കാരമാണ് എടുത്തുകാണിക്കുന്നതെന്നും സാമ്പത്തിക അഭിവൃദ്ധിക്ക് ജീവകാരുണ്യപ്രവർത്തനം അത്യന്താപേക്ഷികമാണെന്നും അവർ പറഞ്ഞു.
Read More.... രാഷ്ട്രീയത്തിലിറങ്ങുമോ എന്ന് ചോദ്യം, 'ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ.....'; മറുപടിയുമായി കങ്കണ റണാവത്ത്
വ്യക്തികളിൽ നിന്നുള്ള സംഭാവന 60 ശതമാനം വർധിച്ച് 4958 കോടിയായി ഉയർന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 100 കോടി സംഭാവന ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ നിന്ന് 14ആയി ഉയർന്നു. 50 കോടി നൽകുന്നവരുടെ എണ്ണം 24 ആയി. മുകേഷ് അംബാനിയും കുടുംബവും 376 കോടിയാണ് സംഭാവന നൽകിയത്. പട്ടികയിൽ മൂന്നാമതാണ് അംബാനി കുടുംബം. 287 കോടിയാണ് കുമാർ മംഗളം ബിർളയുടെ സംഭാവന. ഗൗതം അദാനിയും കുടുംബവും 285 കോടിയാണ് നൽകിയത്.
241 കോടി നൽകിയ അനിൽ അഗർവാൾ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നന്ദൻ നിലേകനി 189 കോടിയും ഭാര്യ രോഹിണി നിലേകനി 170 കോടിയും നൽകി. സെരോദ സഹസ്ഥാപകനായ നിഖിൽ കാമത്താണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 110 കോടിയാണ് അദ്ദേഹം സംഭാവന നൽകിയത്.