പണപ്പെരുപ്പത്തോട് പടവെട്ടാം; സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനുള്ള എളുപ്പവഴികൾ ഇതാ

By Web TeamFirst Published Dec 9, 2023, 1:41 PM IST
Highlights

അത്യാവശ്യം സാധനങ്ങൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ഒന്ന് യാത്ര പോകുന്നതിനോ, സിനിമ കാണുന്നതിനോ വേണ്ടി  നേരത്തെ ചെലവായിരുന്നതിനേക്കാൾ കൂടുതൽ പണം പോക്കറ്റിൽ നിന്ന് പോകുന്നുണ്ട്.

ടുത്ത കാലത്തായി നമ്മൾ സ്ഥിരമായി വാങ്ങുന്ന സാധനങ്ങളുടെ വില വളരെ വേഗത്തിൽ വർധിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?  കുതിച്ചുയരുന്ന പണപ്പെരുപ്പമാണ്  നമ്മെ ബാധിക്കുന്നത്. അത്യാവശ്യം സാധനങ്ങൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ഒന്ന് യാത്ര പോകുന്നതിനോ, സിനിമ കാണുന്നതിനോ വേണ്ടി  നേരത്തെ ചെലവായിരുന്നതിനേക്കാൾ കൂടുതൽ പണം പോക്കറ്റിൽ നിന്ന് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ചെലവ് നിയന്ത്രിക്കാനുള്ള ഏതാനും ചില പോംവഴികൾ നോക്കാം.

വീട്ടിൽ പാചകം ചെയ്യുക: പുറത്ത് ഭക്ഷണം കഴിക്കുന്നത് ചിലവേറിയതായിരിക്കും. ഭക്ഷണ ബില്ലിൽ വലിയ കിഴിവ് ലഭിക്കുന്നത് പോലെയാണ് വീട്ടിൽ പാചകം ചെയ്യുന്നത്.

കാർപൂളിംഗ്: സുഹൃത്തുക്കളുമൊത്തുള്ള  കാർപൂളിംഗ് ആലോചിക്കുക. യാത്രാ ചെലവ് നിയന്ത്രിക്കാം .

സ്മാർട്ട് പർച്ചേസിംഗ്: കടയിലെത്തി എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ്, ചുറ്റും നോക്കുക. ഗുണനിലവാരമുള്ള വില കുറഞ്ഞവ വാങ്ങുന്നതിന് ഇതിലൂടെ സാധിക്കും.

ഓഫറുകളില്‍ വീഴരുത്:  ഓൺലൈനിലോ ഓഫ്‌ലൈനിലോ പ്രലോഭിപ്പിക്കുന്ന ഓഫറുകളെത്തും. നിങ്ങൾക്ക് അത് ആവശ്യമില്ലെങ്കിൽ, അത് വാങ്ങരുത്! ഓഫറുകളുണ്ടെങ്കിലും ആവശ്യമില്ലാത്തവ എന്തിന് വാങ്ങണം?

അനാവശ്യ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുക: നിങ്ങൾ എപ്പോഴെങ്കിലും ഉപയോഗിക്കുന്ന ഒ.ടി.ടി ,മ്യൂസിക്  സ്‌ട്രീമിംഗ് സേവനം ആവശ്യമുണ്ടോ? അത് ഒഴിവാക്കുക!  

കൂടുതൽ പണം ലാഭിക്കാൻ  സഹായിക്കുന്ന ചില വഴികൾ:

ചെലവുകൾ ആസൂത്രണം ചെയ്യുക: ബജറ്റ് തയ്യാറാക്കിയാൽ  വരുമാനവും ചെലവും ട്രാക്ക് ചെയ്യാം. എവിടെയാണ് വെട്ടിക്കുറയ്ക്കേണ്ടതെന്ന് മനസിലാക്കാം. കൂടുതൽ തുക സമ്പാദ്യത്തിലേക്ക് മാറ്റിവെക്കാനുള്ള വഴികൾ ഇതിലൂടെ കണ്ടെത്താനാകും.

ലക്ഷ്യങ്ങൾ നിശ്ചയിക്കുക: നിങ്ങളുടെ അവധിക്കാല യാത്രകൾ, സ്വന്തമായൊരു വീട്, അല്ലെങ്കിൽ റിട്ടയർമെന്റ്. ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിലൂടെ  സമ്പാദ്യത്തിലേക്ക് കൂടുതലായി ഒരു തുക ചേർക്കാൻ സാധിക്കും.

ജാഗ്രത പാലിക്കേണ്ട രണ്ട് കാര്യങ്ങൾ

പണപ്പെരുപ്പം നിരീക്ഷിക്കുക: സർക്കാർ നൽകുന്ന പണപ്പെരുപ്പ കണക്കുകൾ യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന പണപ്പെരുപ്പ നിരക്കിനെ സൂചിപ്പിക്കുന്നില്ലെന്ന് ഓർക്കുക, കാരണം നിങ്ങൾ സാധാരണയായി ഔദ്യോഗിക നാണയപ്പെരുപ്പം കണക്കാക്കുന്നതിനേക്കാൾ കൂടുതൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു. അതിനാൽ, വിലകൾ കുറയുന്നുവെന്ന് നിങ്ങൾക്ക്  തോന്നാത്തിടത്തോളം, ഡേറ്റകളെ വിശ്വസിക്കേണ്ട.

 കട ബാധ്യത: നിങ്ങൾ ഇതിനകം കടത്തിൽ ആണെങ്കിൽ, ജാഗ്രത പാലിക്കുക. ചെലവേറിയ വായ്പകൾ പെട്ടെന്ന് ക്ലോസ് ചെയ്യുക. കഴിയുമ്പോഴെല്ലാം ചെറിയ തുകകൾ അടയ്ക്കുക.

click me!