രാജ്യത്ത് കയറ്റുമതി കുറയുന്നു. വ്യാപാര കമ്മി 14 ലക്ഷം കോടി രൂപയായി. ഇറക്കുമതിയും കുറഞ്ഞു
ദില്ലി: രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യൺ ഡോളറായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്
രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇറക്കുമതി 55.9 ബില്യൺ ഡോളറായിരുന്നു.
ഫെബ്രുവരിയിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി 17.43 ബില്യൺ ഡോളറാണ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ, രാജ്യത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 7.5 ശതമാനം ഉയർന്ന് 405.94 ബില്യൺ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതി 18.82 ശതമാനം വർധിച്ച് 653.47 ബില്യൺ ഡോളറായി.