നിയന്ത്രണങ്ങളുമായി പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്; ഈ സേവനം താൽക്കാലികമായി നിർത്തി

By Web Team  |  First Published Jun 2, 2023, 2:22 PM IST

നിലവിലുള്ള അക്കൗണ്ട് ഉടമകളെ ബാധിക്കില്ലെന്നും എല്ലാ സേവനങ്ങളും തുടർന്നും ലഭിക്കുന്നതാണെന്നും ഐപിപിബി അറിയിച്ചു.


ദില്ലി: പുതിയ ഡിജിറ്റൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി). അതേസമയം, ഉപഭോക്താക്കൾക്ക് പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന സേവിംഗ്‌സ്, റെഗുലർ സേവിംഗ്‌സ്, പ്രീമിയം സേവിംഗ്‌സ് അക്കൗണ്ടുകൾ എന്നിങ്ങനെയുള്ള മറ്റ് തരത്തിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾ ഇപ്പോഴും തുറക്കാനാകും.

പുതിയ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചെങ്കിലും അത് നിലവിലുള്ള അക്കൗണ്ട് ഉടമകളെ ബാധിക്കില്ലെന്നും എല്ലാ സേവനങ്ങളും തുടർന്നും ലഭിക്കുന്നതാണെന്നും ഐപിപിബി അറിയിച്ചു. പുതിയ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിക്കുന്നത് തടഞ്ഞത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

Latest Videos

undefined

ALSO READ: ആദായ നികുതി റിട്ടേൺ ഫയലിംഗ്: ഏത് ഫോമാണ് നിങ്ങൾ നൽകേണ്ടത്?

ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടിന്റെ പ്രധാന സവിശേഷതകളും നേട്ടങ്ങളും:

പേപ്പർവർക്കുകളില്ലാതെ വേഗത്തിലും അനായാസമായും സ്വയം രജിസ്ട്രേഷൻ നടത്താം. 
തടസ്സമില്ലാത്ത ഓൺലൈൻ ഇടപാടുകൾക്കായി റുപേ വെർച്വൽ ഡെബിറ്റ് കാർഡ് നൽകുന്നു.
പ്രതിമാസ ഇ-സ്റ്റേറ്റ്‌മെന്റുകൾ സൗജന്യമായി സ്വീകരിക്കുക.
ബിൽ പേയ്‌മെന്റ്, റീചാർജ് ഓപ്ഷനുകൾ ലഭ്യമാണ്.
മിനിമം പ്രതിമാസ ശരാശരി ബാലൻസ് ആവശ്യമില്ല.
പ്രാഥമിക ബാലൻസ് ആവശ്യമില്ലാതെ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് തുറക്കാവുന്നതാണ്. 

ALSO READ: ഫ്ലൈറ്റ് ബുക്ക് ചെയ്യാം വമ്പൻ കിഴിവിൽ; ‘മൺസൂൺ ബൊനാൻസ’ അവതരിപ്പിച്ച് ആകാശ എയർ

ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട്: വിശദാംശങ്ങൾ അറിയുക

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഒരു ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ കഴിയും, ഇത് ആൻഡ്രോയിഡ്  പ്ലേ  സ്റ്റോറിലും ഐഫോണുകൾക്കുള്ള ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ആധാറും പാൻ കാർഡും ഉള്ള 18 വയസും അതിനു മുകളിലുമുള്ള വ്യക്തികൾക്ക് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. അക്കൗണ്ട് തുറന്ന് 12 മാസത്തിനുള്ളിൽ കെവൈസി പ്രക്രിയ പൂർത്തിയാക്കണം. അക്കൗണ്ടിൽ അനുവദനീയമായ പരമാവധി ക്യുമുലേറ്റീവ് വാർഷിക നിക്ഷേപം 1,20,000 രൂപയാണ്. 

click me!