ബാറും ലോഞ്ചും ഉള്ള ഇന്ത്യയിലെ ആദ്യത്തെ സിനിമാ തിയേറ്റർ; സ്പെഷ്യൽ കോക്ക്ടെയില്‍ തയ്യാറാക്കുന്നത് ഈ സെലിബ്രിറ്റി

By Web TeamFirst Published Dec 2, 2023, 3:50 PM IST
Highlights

സാറാ ടോഡ്, വിക്കി രത്നാനി, യുതാക സൈറ്റോ, മായങ്ക് തിവാരി തുടങ്ങിയ സെലിബ്രിറ്റി ഷെഫുകൾ,പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത എഫ് ആൻഡ് ബി മെനു ഉള്ള ഇന്ത്യയിലെ ആദ്യത്തെ തിയേറ്റർ കൂടിയാണ് ഇത്.

മുകേഷ് അംബാനിയുടെ തട്ടകത്തിലേക് പിവിആർ ഐനോക്‌സ്. ഇന്ത്യയിലെ പ്രീമിയം സിനിമാ ശൃംഖലയായ പിവിആർ ഐനോക്‌സ്, രാജ്യത്ത് ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസയിൽ അതിന്റെ ആഡംബര തിയേറ്ററായ മൈസൺ ഐനോക്‌സ് ആരംഭിച്ചു.  790 പേരെ ഉൾകൊള്ളാൻ കഴിയുന്ന 6-സ്‌ക്രീൻ തിയേറ്ററുകളാണ് ഇതിനകത്തുള്ളത്. 

 മൈസൺ ഐനോക്‌സില്‍  2 സ്‌ക്രീനുകളുള്ള പ്രീമിയം ഏരിയയും  ലേസർ സാങ്കേതികവിദ്യയുള്ള 1 ഐമാക്സ് സ്‌ക്രീനുള്ള ഗാലേറിയ ഏരിയയും 3 പ്രീമിയർ സ്‌ക്രീനുകളും ഉൾപ്പെടുന്നു. ബാറും ലോഞ്ചും ഉള്ള ഇന്ത്യയിലെ ആദ്യത്തെ സിനിമാ തീയറ്ററാണ് ഇത്. 

Latest Videos

2022-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച മിക്സോളജിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട സന്തനു ചന്ദയുടെ സ്പെഷ്യൽ കോക്ക്ടെയിലുകൾ ആണ് ഇവിടെ ആസ്വാദകർക്കായി വാഗ്ദാനം ചെയ്യപ്പെടുന്നത്. 

സാറാ ടോഡ്, വിക്കി രത്നാനി, യുതാക സൈറ്റോ, മായങ്ക് തിവാരി തുടങ്ങിയ സെലിബ്രിറ്റി ഷെഫുകൾ,പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത എഫ് ആൻഡ് ബി മെനു ഉള്ള ഇന്ത്യയിലെ ആദ്യത്തെ തിയേറ്റർ കൂടിയാണ് ഇത്. കൂടാതെ, ഒരു ഡെസേർട്ട് കൗണ്ടർ, ലൈവ് കുക്കിംഗ് കൗണ്ടർ എന്നിവയും ഉണ്ട്. 

മൈസൺ ഐ‌എൻ‌എക്സ്. ദ ഗാലേറിയ എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ എന്ന് പേരിട്ടിരിക്കുന്ന  ലോബി ആകർഷകമായ ആർട്ട് ഡെക്കോ ശൈലിയുടെ ഉത്തമ ഉദാഹരണമായാണ് നിർമിച്ചിരിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും സൗകര്യങ്ങളും ഉള്ളതിനാൽ മുംബൈയിലെ സിനിമാപ്രേമികൾക്ക് ഇഷ്ടപ്പെട്ട ഇടമായി ഇവിടം മാറുമെന്ന്  പിവിആർ ഐനോക്‌സ്ലി മിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. അജയ് ബിജിലി പറഞ്ഞു

ഏറ്റവും നൂതനമായ 4K ലേസർ പ്രൊജക്ഷൻ സിസ്റ്റം, ഡോൾബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട് സിസ്റ്റം, നെക്‌സ്റ്റ്-ജെൻ 3D സ്‌ക്രീനുകൾ എന്നിവ സജ്ജീകരിച്ചിട്ടുള്ള പ്രീമിയം സിനിമാ തിയേറ്റർ മികച്ച വിനോദ അനുഭവം വാഗ്ദാനം ചെയ്യുന്നു.
 

click me!