ജൂലൈ 31 ന് ശേഷവും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുന്നത് ആർക്കൊക്കെ? കാരണം ഇതാണ്

By Web Team  |  First Published Jul 25, 2024, 4:44 PM IST

ആർക്കൊക്കെ കാലാവധിക്ക് ശേഷവും പിഴ നൽകാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. 


ദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ്. ഇനി ഒരാഴ്ച കൂടിയേ ഐടിആർ ഫയൽ ചെയ്യാൻ ശേഷിക്കുന്നുള്ളു. ജൂലൈ 31ന് ശേഷം ഐടിആർ ഫയൽ ചെയ്താൽ വരുമാനത്തിനനുസരിച്ച് പിഴ അടയ്‌ക്കേണ്ടി വരും. എന്നാൽ ജൂലൈ 31 ന് ശേഷവും പിഴ നൽകാതെ ഐടിആർ ഫയൽ ചെയ്യുന്നവരുണ്ട്. ആർക്കൊക്കെ കാലാവധിക്ക് ശേഷവും പിഴ നൽകാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. 

ജൂലൈ 31 ന് ശേഷം ഐടിആർ ഫയൽ ചെയ്താൽ എത്ര രൂപ പിഴ നൽകണം 

Latest Videos

undefined

കാലാവധി കഴിഞ്ഞും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്താൽ, പ്രതിവർഷം അഞ്ച് ലക്ഷം രൂപയിൽ താഴെ ശമ്പളമുള്ളവർക്ക് 1,000 രൂപ പിഴ അടയ്‌ക്കേണ്ടതായി വരും.  പ്രതിവർഷം അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് 5,000 രൂപയാണ് പിഴ. 

ജൂലൈ 31ന് ശേഷവും ആർക്കൊക്കെ ഐടിആർ ഫയൽ ചെയ്യാം?

ആദായനികുതി ഫയൽ ചെയ്യുന്നതിനുള്ള കാലാവധി വ്യവസായികൾക്കും അക്കൗണ്ടുകൾക്ക് ഓഡിറ്റ് ആവശ്യമുള്ള വ്യക്തികൾക്കും വ്യത്യസ്തമാണ്. ഇവർക്ക് ജൂലൈ 31 ന് ശേഷവും ഐടിആർ ഫയൽ ചെയ്യാം. ഒക്ടോബർ 31 ആണ് ഇവരുടെ കാലാവധി. ആദായനികുതി വകുപ്പ് മൂന്ന് മാസത്തെ അധിക സമയം ഇങ്ങനെയുള്ളവർക്ക് നൽകുന്നു. ഇങ്ങനെ നൽകുന്നതിലൂടെ അംഗീകൃത  ചാർട്ടേർഡ് അക്കൗണ്ടന്റ് വഴി ഇവർക്ക് അക്കൗണ്ട് ഓഡിറ്റ് നടത്താനും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനും സമയം ലഭിക്കും. 
 

click me!