ആദായ നികുതി റീഫണ്ട് ലഭിക്കാനുള്ള കാലതാമസം എങ്ങനെ ഒഴിവാക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

By Web Team  |  First Published Jul 17, 2023, 7:52 PM IST

ആദായ നികുതി റീഫണ്ടിന്റെ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം. ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ


ദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഇനി രണ്ടാഴ്ച മാത്രമേ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നുള്ളു. നിങ്ങൾക്ക് ലഭിക്കുന്ന ആദായ നികുതി റീഫണ്ടിന്റെ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം. ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

കൃത്യമല്ലാത്ത അല്ലെങ്കിൽ അപൂർണ്ണമായ ഐടിആർ ഫോം

Latest Videos

undefined

ഐടിആർ ഫോം പൂരിപ്പിച്ച് നൽകുമ്പോൾ കൃത്യമല്ലാത്ത വിവരങ്ങളാണ് നൽകുന്നതെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. അല്ലെങ്കിൽ ഐടിആർ പ്രോസസ്സ് ചെയ്യപ്പെടില്ല, നിങ്ങളുടെ റീഫണ്ട് വൈകും. പാൻ പോലുള്ള പ്രധാനപ്പെട്ട വിശദാംശങ്ങൾ നൽകാൻ ആളുകൾ പലപ്പോഴും അശ്രദ്ധ കാണിക്കുമ്പോെള്‍ ഇങ്ങനെ സംഭവിക്കാം. മാത്രമല്ല, നികുതി ഫോമുകളിൽ ഒപ്പിടാൻ മറക്കുകയോ ചെയ്യുന്ന ഓഫ്‌ലൈൻ അപേക്ഷയിലാണ് ഇത് കൂടുതലായും കാണുക. 

ALSO READ: ചെറുകിട വിപണിയിലേക്ക് നോട്ടമിട്ട് പിസ്സ ഹട്ട്; ഇന്ത്യൻ രുചികളുടെ സാധ്യതയും പരീക്ഷിക്കും

തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൃത്യമല്ലെങ്കിൽ, നിങ്ങളുടെ റീഫണ്ട് വൈകും. ഉദാഹരണത്തിന്, നിങ്ങളുടെ പാൻ നമ്പറിലും ബാങ്ക് വിവരങ്ങളിലും നിങ്ങളുടെ പേര് വ്യത്യസ്തമാണെങ്കിൽ, ഐടിആർ റീഫണ്ട് ചെയ്യില്ല. 

സംശയിക്കപ്പെടുന്ന നികുതി വിവരങ്ങൾ 

നിങ്ങളുടെ ആദായനികുതി റിട്ടേണിൽ എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനം നികുതി അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങളുടെ നികുതി റീഫണ്ട് തടഞ്ഞുവയ്ക്കുകയും അത് പരിഹരിക്കപ്പെട്ടാൽ മാത്രമേ റീഫണ്ട് റിലീസ് ചെയ്യുകയുള്ളൂ. സമഗ്രമായ പരിശോധന ആവശ്യമായതിനാൽ ഇതിന് മാസങ്ങൾ എടുത്തേക്കാം.

സാധാരണയായി, ആദായ നികുതി റീഫണ്ട് ലഭിക്കാൻ രണ്ട മുതൽ ആറ് മാസമെടുത്തേക്കാം. എന്നാൽ, ഇപ്പോൾ 15 ദിവസമായി ഇത് കുറച്ചു. 

ALSO READ: ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയിൽ കണ്ണുവെച്ച് ഇഷ അംബാനി; 350 കോടിയോളം മുടക്കി സ്വന്തമാക്കാൻ മുകേഷ് അംബാനി

നിങ്ങളുടെ റീഫണ്ട് നില എങ്ങനെ പരിശോധിക്കാം

ആദായ നികുതി റീഫണ്ട് നില പരിശോധിക്കുന്നതിനുള്ള ഗൈഡ്:

ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക.

ഘട്ടം 2: 'നിങ്ങളുടെ റീഫണ്ട് സ്റ്റാറ്റസ് അറിയുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ പാൻ നമ്പർ, മൂല്യനിർണ്ണയ വർഷം, മൊബൈൽ നമ്പർ എന്നിവ പൂരിപ്പിക്കുക.

ഘട്ടം 4: നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും. തന്നിരിക്കുന്ന സ്ഥലത്ത് ഒടിപി  പൂരിപ്പിക്കുക.

ഇപ്പോൾ, ആദായ നികുതി റീഫണ്ട് നില കാണിക്കും. നിങ്ങളുടെ ഐടിആർ ബാങ്ക് വിശദാംശങ്ങളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, ഇവിടെ കാണിക്കും:

click me!