കാൻസര്‍ മരുന്നുകൾക്ക് വില കുറയും, ഓൺലൈൻ ഗെയിമിന് ജിഎസ്ടി; കൗൺസിൽ യോഗ തീരുമാനങ്ങൾ

By Web Team  |  First Published Jul 11, 2023, 9:22 PM IST

തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺ ലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജി എസ് ടി ഏ‍ര്‍പ്പെടുത്താനും തീരുമാനമായി


ദില്ലി : രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാൻ അൻപതാമത് ജി എസ് ടി  കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയും കുറയും. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം. 

തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയ്ക്കാനാണ് തീരുമാനം. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. 

Latest Videos

undefined

രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായം നടപ്പാക്കാൻ ജിഎസ്ടി കൗൺസിലിൽ തീരുമാനിച്ചു. ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28% ജിഎസ്ടി നിരക്ക് ഏർപ്പെടുത്തി. പാകം ചെയ്യാത്തതും വറക്കാത്തതുമായി ഭക്ഷണങ്ങൾക്കും വില കുറയും. പാക്ക് ചെയ്ത് പപ്പടത്തിന് ജിഎസ്ടി പതിനെട്ടിൽ നിന്ന് അഞ്ചാക്കി കുറച്ചു.

അതേ സമയം കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണൽ സ്ഥാപിക്കാൻ യോഗത്തിൽ തീരുമാനമായതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജിഎസ്ടിയെ പിഎംഎൽഎ ആക്ടിന്റെ പരിധിയിലാക്കിയ കേന്ദ്രസർക്കാർ നിലപാടിനെതിരെ ജിഎസ്ടി കൌൺസിൽ യോഗത്തിൽ പ്രതിഷേധമറിയിച്ചതായി ധനമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയമായി ഈക്കാര്യം ഉപയോഗിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഉറപ്പ് നൽകിയതായി ബാലഗോപാൽ അറിയിച്ചു.

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്;ചർച്ചയ്ക്ക് എത്തുന്നത് എന്തൊക്കെ

15,000 കോടിയുടെ നികുതി വെട്ടിപ്പ്; 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം


 

click me!