വീട് പണിയുന്നത് ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ്. കുറഞ്ഞ ബജറ്റിൽ നിങ്ങളുടെ വീട് പണിയാൻ സഹായിക്കുന്ന ചില ഘടകങ്ങൾ
സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു വീട് പണിയുന്നത് ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമായ കാര്യമായതിനാൽത്തന്നെ പലപ്പോഴും ഈ സ്വപ്നം വിദൂരമാകാറുണ്ട്. എന്നാൽ നിങ്ങളുടെ സ്വപ്ന ഭവനം കുറഞ്ഞ ബജറ്റിൽ നിർമ്മിക്കാൻ കഴിയും. ശ്രദ്ധയോടെയുള്ള പ്ലാനിങ്ങും മികച്ച തിരഞ്ഞെടുപ്പുകളും നടത്തിയാൽ നിർമ്മാണ ചെലവിൽ പണം ലാഭിക്കാം.
കുറഞ്ഞ ബജറ്റിൽ നിങ്ങളുടെ വീട് പണിയാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഇതാ:
undefined
1. വീട് നിർമ്മിക്കുന്നതിന് മുൻപ് അതിനെ കുറിച്ച് സമഗ്രമായി ആസൂത്രണം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യുക: വീടിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ്, സമഗ്രമായി ഗവേഷണം ചെയ്യുക. താങ്ങാനാവുന്ന മെറ്റീരിയലുകൾ നോക്കി വിലകൾ താരതമ്യം ചെയ്യുക. ഈ മേഖലയിലെ വിദഗ്ധരിൽ നിന്നും നിങ്ങൾക്ക് ഉപദേശം തേടാം.
ALSO READ: ടിഡിഎസ് ഈടാക്കില്ല; നികുതി ഇളവ് വാഗ്ദാനവുമായി മഹിളാസമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്
2. ലളിതമായ ഒരു ഡിസൈൻ തിരഞ്ഞെടുക്കുക: സങ്കീർണ്ണമായ ഒരു ഡിസൈൻ നിർമ്മിക്കുന്നത് ചെലവേറിയതാണ്. പകരം, ചെലവ് കുറഞ്ഞതും നിർമ്മിക്കാൻ എളുപ്പമുള്ളതുമായ ഒരു ലളിതമായ ഡിസൈൻ തിരഞ്ഞെടുക്കുക. ഒരു ചെറിയ വീട് ആണെങ്കിൽ നിർമ്മാണ ചെലവിൽ പണം ലാഭിക്കും.
3. ചെലവ് കുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുക: ബഡ്ജറ്റിന് താങ്ങാനാവുന്ന വസ്തുക്കൾ തിരഞ്ഞെടുക്കുക. നിർമ്മാണ സാമഗ്രികൾ ചെലവേറിയതായിരിക്കാം, എന്നാൽ താങ്ങാനാവുന്ന ഓപ്ഷനുകൾ ലഭ്യമാണ്. ഉദാഹരണത്തിന്, കോൺക്രീറ്റ് ബ്ലോക്കുകൾ ഇഷ്ടികകളേക്കാൾ വിലകുറഞ്ഞതാണ്, മെറ്റൽ മേൽക്കൂരകൾ ടൈലുകളേക്കാൾ വിലകുറഞ്ഞതാണ്. പണം ലാഭിക്കാൻ റീസൈക്കിൾ ചെയ്തതോ സംരക്ഷിച്ചതോ ആയ വസ്തുക്കൾ ഉപയോഗിക്കുന്നതും പരിഗണിക്കാവുന്നതാണ്.
4. പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ പരിഗണിക്കുക: പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ ചെലവ് കുറഞ്ഞതും വേഗത്തിൽ നിർമ്മിക്കാവുന്നതുമാണ്. അവ വിവിധ വലുപ്പങ്ങളിലും ഡിസൈനുകളിലും ലഭിക്കും, ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിങ്ങൾക്ക് അവ ഉപയോഗിക്കാം.
5. ഇലക്ട്രിക് ഉപകരണങ്ങൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക
മികച്ച ഇലക്ട്രിക് ഉപകാരങ്ങൾ തെരഞ്ഞെടുക്കുകയാണെന്നുണ്ടെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ യൂട്ടിലിറ്റി ബില്ലുകളിൽ പണം ലാഭിക്കാൻ കഴിയും. ഇൻസുലേഷൻ, ഡബിൾ ഗ്ലേസ്ഡ് വിൻഡോകൾ, സോളാർ പാനലുകൾ തുടങ്ങിയവ നിങ്ങൾക്ക് ഡിസൈനിൽ ഉൾപ്പെടുത്താം. എൽഇഡി ലൈറ്റുകൾ, ലോ-ഫ്ലോ ഫ്യൂസറ്റുകൾ, എന്നിവ പോലുള്ള ഉപകരണങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ യൂട്ടിലിറ്റി ബില്ലുകളിൽ പണം ലാഭിക്കും.
ALSO READ: ആമസോണിലെ ഷോപ്പിംഗ് ഇനി ചെലവേറും; കാരണം ഇതാണ്
6. പ്രാദേശിക കരാറുകാരെ നിയമിക്കുക: പ്രാദേശിക കരാറുകാരെ നിയമിക്കുന്നത് ഗതാഗത ചെലവിൽ പണം ലാഭിക്കാൻ കഴിയും. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
7. ഗവൺമെന്റ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക: കുറഞ്ഞ വരുമാനമുള്ള ഭവനങ്ങൾക്കുള്ള സബ്‌സിഡി, നികുതി ഇളവുകൾ, ഭവനവായ്പകളുടെ പലിശനിരക്കുകൾ എന്നിവ പോലുള്ള നിരവധി കാര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. നിർമ്മാണത്തിന്റെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നതിന് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക.