കുറഞ്ഞ പലിശ നിരക്കിൽ ഒരു ക്രെഡിറ്റ് കാർഡ്; കർഷകരുടെ തലവര മാറ്റിയ ഒരു മികച്ച പദ്ധതി

By Web Team  |  First Published Dec 11, 2023, 3:05 PM IST

പല കർഷകരും വ്യത്യസ്തമായ സാഹചര്യങ്ങൾ കാരണം ഉയർന്ന പലിശയ്ക്ക് കടം കൊടുക്കുന്നവരിൽ നിന്ന് വായ്പയെടുക്കാൻ നിർബന്ധിതരാകുന്നു. ഇവ തിരിച്ചടക്കുന്നതിൽ പരാജയപ്പെടുന്നത് കൂടുതൽ ദുരിതങ്ങളാണ് കർഷകർത്ത് സൃഷ്ടിക്കുക.


ടക്കെണിയിലായ കർഷകർക്ക് ആശ്വാസം നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) എന്നിവയുമായി സഹകരിച്ച് 1998-99 ലാണ് കിസാൻ ക്രെഡിറ്റ് കാർഡ് ആരംഭിച്ചത്. പല കർഷകരും വ്യത്യസ്തമായ സാഹചര്യങ്ങൾ കാരണം ഉയർന്ന പലിശയ്ക്ക് കടം കൊടുക്കുന്നവരിൽ നിന്ന് വായ്പയെടുക്കാൻ നിർബന്ധിതരാകുന്നു. ഇവ തിരിച്ചടക്കുന്നതിൽ പരാജയപ്പെടുന്നത് കൂടുതൽ ദുരിതങ്ങളാണ് കർഷകർത്ത് സൃഷ്ടിക്കുക. ഇതിന് പരിഹാരമായാണ് കർഷകർക്ക് ന്യായമായ നിരക്കിൽ വായ്പ നൽകാൻ കിസാൻ ക്രെഡിറ്റ് കാർഡ് ആരംഭിച്ചത്.

കാർഡ് സവിശേഷതകൾ:

* അഞ്ച് വർഷത്തേക്ക് സാധുത

* 12 മാസത്തെ വായ്പാ കാലയളവ്.

 * വായ്പ തുക നാല് വർഷമോ അതിൽ കൂടുതലോ വരെ നീട്ടി ലഭിക്കാം

* വായ്പയുടെ പരിധി, വായ്പ നൽകുന്നയാളുടെ നിയമങ്ങളെയും കർഷകന്റെ ക്രെഡിറ്റ് സ്‌കോറിനെയും ആശ്രയിച്ചിരിക്കുന്നു.

പ്രയോജനങ്ങൾ :

* ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ  പാസ്ബുക്ക്.

* 25,000 രൂപയുടെ ക്രെഡിറ്റ് ലിമിറ്റിലുള്ള ചെക്ക് ബുക്ക്.

 * വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ എന്നിവ വായ്പ തുക ഉപയോഗിച്ച് വാങ്ങാം.

* കുറഞ്ഞ ബാങ്ക് പലിശ നിരക്ക്

* പരമാവധി ക്രെഡിറ്റ് പരിധി 3 ലക്ഷം രൂപ.

* നല്ല ക്രെഡിറ്റ് സ്കോറുള്ള കർഷകർക്ക് ഉയർന്ന വായ്പാ പരിധി.

* നല്ല ക്രെഡിറ്റ് സ്‌കോറുള്ള കർഷകർക്ക് പലിശ നിരക്കിൽ സബ്‌സിഡികൾ.

അപേക്ഷാ നടപടിക്രമങ്ങൾ

നിരവധി ദേശസാൽകൃത, സഹകരണ അല്ലെങ്കിൽ പ്രാദേശിക ബാങ്കുകളിൽ കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാണ്. അനുമതിക്ക് മുമ്പ്, ബാങ്ക് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കും. അപേക്ഷകന്റെ കൈവശമുള്ള ഭൂമി, വിള രീതി, വരുമാനം തുടങ്ങിയവയും ബാങ്ക് പരിശോധിക്കും. അത് അനുസരിച്ചായിരിക്കും ക്രെഡിറ്റ് കാർഡ് അനുവദിക്കുക

 

Latest Videos

click me!