വിമാനത്തിൽ എത്ര ലിറ്റർ മദ്യം വരെ കൊണ്ടുപോകാം? വിമാന കമ്പനികൾ പറയുന്നതിങ്ങനെ

By Web Team  |  First Published Oct 11, 2023, 3:45 PM IST

ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. ലഹരിപാനീയങ്ങൾ കൊണ്ടുപോകുന്നതിന് സർക്കാരും വ്യോമയാന വ്യവസായവും സ്ഥാപിച്ചിട്ടുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയും അറിയാം. 


രു ആഭ്യന്തര വിമാനത്തിൽ ഒരാൾക്ക്  എത്ര ലിറ്റർ വരെ മദ്യം കൊണ്ടുപോകാം? ഒരു യാത്രയ്ക്ക് തയ്യാറാകുമ്പോൾ പലർക്കുമുള്ള സംശയമാണ് ഇത്. പ്രത്യേകിച്ച് യാത്ര പോകുന്ന സ്ഥലത്തെ മദ്യത്തിന്റെ നിരക്ക് നമ്മുടെ നാട്ടിലെ വിലയേക്കാൾ കുറവാണെങ്കിൽ എത്ര മദ്യം വരെ കൊണ്ടുവരാം എന്ന് ചിന്തിക്കും. 

ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. ലഹരിപാനീയങ്ങൾ കൊണ്ടുപോകുന്നതിന് സർക്കാരും വ്യോമയാന വ്യവസായവും സ്ഥാപിച്ചിട്ടുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയും അറിയാം. 

Latest Videos

undefined

ALSO READ: 'തോന്നിയ പോലെ പറ്റില്ല'.ബാങ്കുകൾക്ക് മൂക്കുകയറിടാൻ ആർബിഐ; വായ്പയെടുത്തവര്‍ക്ക് ആശ്വാസം

ചില നിയന്ത്രണങ്ങളോടെ ഒരു വ്യക്തിക്ക് ലഗേജിൽ അഞ്ച് ലിറ്റർ ലഹരിപാനീയങ്ങൾ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. എന്നാൽ വളരെ വൃത്തിയും സുരക്ഷിതവുമായ പാക്ക് ചെയ്തവയായിരിക്കണം ഇവ.  റീട്ടെയിൽ പാക്കേജിംഗ് ഉണ്ടായിരിക്കണം. മാത്രമല്ല ഇതിൽ 70% ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടാകാനും പാടില്ല.  അതേസമയം 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. അതായത് എയർലൈനിന്റെ മൊത്തത്തിലുള്ള ലഗേജ് നിയമങ്ങൾ പ്രകാരം, 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ ഏത് അളവിലുള്ള കുപ്പികളും കൊണ്ടുപോകാം.

എയർപോർട്ട് സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ നിന്ന് വാങ്ങുമ്പോൾ ക്യാരി-ഓൺ ബാഗുകളിൽ മദ്യം അനുവദനീയമാണ്. പരമാവധി 1 ലിറ്റർ കപ്പാസിറ്റിയുള്ള പ്ലാസ്റ്റിക് ബാഗുകളിൽ ലഭിക്കുന്നത് മദ്യം കൃത്യമായി സീൽ ചെയ്യേണ്ടതുണ്ട്. ഈ ബാഗുകൾ ഏകദേശം 20.5 cm × 20.5 cm അല്ലെങ്കിൽ 25 cm x 15 cm അല്ലെങ്കിൽ സമാനമായ വലിപ്പം ആയിരിക്കണം കൂടാതെ, ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ അടങ്ങിയ ബാഗിനുള്ളിൽ പ്ലാസ്റ്റിക് ബാഗ് പൂർണ്ണമായും അടച്ചിരിക്കണം.

ALSO READ: പ്രിയപ്പെട്ടവൻ ടാറ്റ തന്നെ, മഹീന്ദ്രയെ പിന്തള്ളി

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
  

click me!