പലിശ മാത്രമല്ല ഭവന വായ്പയുടെ പ്രോസസ്സിംഗ് ഫീസും ശ്രദ്ധിക്കണം. ഇന്ത്യയിലെ ബാങ്കുകൾ ഈടാക്കുന്ന ഏറ്റവും പുതിയ ഹോം ലോൺ പ്രോസസ്സിംഗ് ഫീസ് ഇതാണ്
സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വലിയൊരു തുക കൈയിൽ വേണം. ഒരുമിച്ച് ഇത്രയും തുക ഇല്ലാത്തവർക്കുള്ള ഏറ്റവും മികച്ച മാർഗമാണ് ഭവനവായ്പ എന്നത്. എന്നാൽ ഭാവന വായ്പയുടെ അധിക ഫീസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പലിശയോടൊപ്പം ശ്രദ്ധിക്കേണ്ടതാണ് പ്രോസസ്സിംഗ് ഫീസ്. ലോൺ തുകയെ അടിസ്ഥാനമാക്കി പലപ്പോഴും പ്രോസസ്സിംഗ് ഫീസ് വ്യത്യാസപ്പെടും
ALSO READ: കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; സ്വർണവും വജ്രവും തിളങ്ങുന്ന അംബാനി കുടുംബം
undefined
ഒരു വ്യക്തിക്ക് ലോൺ അനുവദിച്ച ശേഷം മാത്രമേ പ്രോസസ്സിംഗ് ഫീസ് ഈടാക്കുകയുള്ളു. "അഡ്‌മിനിസ്‌ട്രേറ്റീവ് ഫീസ്" എന്ന പേരിലും ബാങ്കുകൾ ഇത് ഈടാക്കാറുണ്ട്. കൂടാതെ 18% ജിഎസ്ടിയും ഈടാക്കും. പ്രോസസ്സിംഗ് ഫീസ് വായ്പ നൽകുന്നയാളുടെ ക്രെഡിറ്റ് അണ്ടർ റൈറ്റിംഗുമായി ബന്ധപ്പെട്ട ചെലവുകൾ ഉൾക്കൊള്ളുന്നുണ്ട്. ചില വായ്പക്കാർ ഒരു നിശ്ചിത ഫീസ് ഈടാക്കുമ്പോൾ മറ്റുചിലർ ലോൺ തുകയുടെ 2 ശതമാനം വരെ വേരിയബിൾ ഫീസ് ഈടാക്കുന്നു.
ഹോം ലോൺ പ്രോസസ്സിംഗിനായി പ്രമുഖ ബാങ്കുകൾ ഈടാക്കുന്ന തുക ഇതാ
പഞ്ചാബ് നാഷണൽ ബാങ്ക്
• പലിശ നിരക്ക്: 8.50% മുതൽ 10.10% വരെ
• പ്രോസസ്സിംഗ് ഫീസ്: 0.35% (മിനിമം 2,500 രൂപ, പരമാവധി 15,000 രൂപ) + 1,350 രൂപ ഡോക്യുമെന്റേഷൻ ചാർജ്
ALSO READ: അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര?
എച്ച് ഡി എഫ് സി ബാങ്ക്
• പലിശ നിരക്ക്: 8.50% മുതൽ 9.40% വരെ
• പ്രോസസ്സിംഗ് ഫീസ്: ലോൺ തുകയുടെ 0.50% വരെ അല്ലെങ്കിൽ 3,000 രൂപ (ഏതാണ് ഉയർന്നത് അത് ഈടാക്കും) + ബാധകമായ നികുതികൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
• പലിശ നിരക്ക്: 8.70% മുതൽ 9.65% വരെ
• പ്രോസസ്സിംഗ് ഫീസ്: 0.40% വരെ + GST (മിനിമം 10,000 രൂപ, പരമാവധി 30,000 രൂപ)
ആക്സിസ് ബാങ്ക്:
• പലിശ നിരക്ക്: 9.90% മുതൽ 10.50% വരെ
• പ്രോസസ്സിംഗ് ഫീസ്: ലോൺ തുകയുടെ 1% വരെ
ഐസിഐസിഐ ബാങ്ക്:
• പലിശ നിരക്ക്:9.25% മുതൽ 9.90% വരെ
• പ്രോസസ്സിംഗ് ഫീസ്: 0.50% മുതൽ 2% വരെ
ബാങ്ക് ഓഫ് ബറോഡ:
• പലിശ നിരക്ക്:8.60% മുതൽ 10.50% വരെ
• പ്രോസസ്സിംഗ് ഫീസ്: ലോൺ തുകയുടെ 0.25% മുതൽ 0.50% വരെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം