അന്തിമ തീയതി കഴിഞ്ഞു മൂന്നു മാസം പിന്നിടുമ്പോഴും റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ പറയുന്നു
ദില്ലി: അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയില്ലെന്നു ആരോപിച്ചു സെബിക്കെതിരെ കോടതി അലക്ഷ്യ ഹർജി. വിപണിയിൽ ഓഹരിമൂല്യത്തിൽ അദാനി ഗ്രൂപ് കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈ വര്ഷം ആദ്യമാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വരുന്നത്. റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം നടത്താൻ മാർച്ചിലാണ് സുപ്രീംകോടതി സെബിയ്ക്ക് നിർദേശം നൽകിയത്.
ആദ്യം മെയ് 17 ആയിരുന്നു അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി. വിദേശ കമ്പനികളിലെ അടക്കം അന്വേഷണം പൂർത്തിയാക്കാനുണ്ട് എന്ന് അറിയിച്ചതോടെ ഓഗസ്റ്റ് 14 വരെ സെബിക്ക് സമയം നീട്ടി നൽകി. അന്തിമ തീയതി കഴിഞ്ഞു മൂന്നു മാസം പിന്നിടുമ്പോഴും റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ പറയുന്നു
undefined
അദാനിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടി സമയം ചോദിച്ച് സെബി
അദാനിക്കെതിരായ അന്വേഷണം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹര്‍ജി