പ്രവാസികള്‍ക്ക് നേട്ടമായി അധിക പലിശ നിരക്ക്; മുൻനിര ബാങ്കുകളുടെ ഓഫർ അറിയാം

By Web Team  |  First Published Dec 12, 2024, 6:35 PM IST

ഇന്ത്യന്‍ രൂപയെ സമ്മര്‍ദ്ദത്തിലാക്കി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്ന സമയത്ത് കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.


ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്‍റ് ബാങ്ക് നിക്ഷേപങ്ങളുടെ അതായത് എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങളുടെ പലിശ നിരക്ക് ആര്‍ബിഐ വര്‍ധിപ്പിച്ചത് പ്രവാസികള്‍ക്ക് ഗുണകരമാണ്. ഇന്ത്യന്‍ രൂപയെ സമ്മര്‍ദ്ദത്തിലാക്കി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്ന സമയത്ത് കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) അവരുടെ വരുമാനം യുഎസ് ഡോളര്‍ അല്ലെങ്കില്‍ ബ്രിട്ടീഷ് പൗണ്ട് പോലുള്ള വിദേശ കറന്‍സികളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന അക്കൗണ്ടുകളാണ് എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍. എല്ലാ കാലാവധികളിലും ഉയര്‍ന്ന പലിശ നല്‍കാന്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ അനുമതിയുണ്ട്. എഫ്സിഎന്‍ആര്‍ (ബി)   അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ സ്വതന്ത്രമായി പരിവര്‍ത്തനം ചെയ്യാവുന്ന വിദേശ കറന്‍സികളില്‍ ഇന്ത്യയില്‍ സ്ഥിര നിക്ഷേപം നിലനിര്‍ത്താന്‍ അനുവദിക്കുന്നു. അക്കൗണ്ട് വിദേശ കറന്‍സിയില്‍ പരിപാലിക്കപ്പെടുന്നതിനാല്‍, നിക്ഷേപ കാലയളവില്‍ കറന്‍സി ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഇത് ഫണ്ടുകളെ സംരക്ഷിക്കുന്നു.

എസ്ബിഐ നല്‍കുന്ന എഫ്സിഎന്‍ആര്‍ നിരക്കുകള്‍ ഇങ്ങനെയാണ്

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവിലേക്ക് യുഎസ് ഡോേളറിന് 5.2 ശതമാനം, ബ്രിട്ടീഷ് പൗണ്ട് 4.85 ശതമാനം, യൂറോ 3.75 ശതമാനം,കനേഡിയന്‍ ഡോളര്‍ 4 ശതമാനം എന്നിങ്ങനെയാണ് എസ്ബിഐ നല്‍കുന്ന പലിശ

ഐസിഐസിഐ നല്‍കുന്ന എഫ്സിഎന്‍ആര്‍ നിരക്കുകള്‍

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവിലേക്ക് യുഎസ് ഡോേളറിന് 4.75 ശതമാനം, ബ്രിട്ടീഷ് പൗണ്ട് 4.75  ശതമാനം, കനേഡിയന്‍ ഡോളര്‍ 3.75 ശതമാനം എന്നിങ്ങനെയാണ് പലിശ

ഇന്ത്യന്‍ ബാ്ങ്ക് എഫ്സിഎന്‍ആര്‍ നിരക്കുകള്‍

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവിലേക്ക് യുഎസ് ഡോേളറിന് 5.50 ശതമാനം, ബ്രിട്ടീഷ് പൗണ്ട് 4.75  ശതമാനം, കനേഡിയന്‍ ഡോളര്‍ 4 ശതമാനം എന്നിങ്ങനെയാണ് പലിശ

കനറ ബാങ്ക് എഫ്സിഎന്‍ആര്‍ നിരക്കുകള്‍

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവിലേക്ക് യുഎസ് ഡോേളറിന് 5.35 ശതമാനം, ബ്രിട്ടീഷ് പൗണ്ട് 5  ശതമാനം, കനേഡിയന്‍ ഡോളര്‍ 4.5 ശതമാനം എന്നിങ്ങനെയാണ് പലിശ

tags
click me!