എസ്ബിഐ അല്ല, ഫിക്സഡ് ഡെപോസിറ്റിന് ഏറ്റവും പലിശ നൽകുന്നത് ഈ ബാങ്ക്

By Web Team  |  First Published Oct 31, 2023, 2:43 PM IST

എസ്‌ബി‌ഐ അല്ല എഫ്‌ഡിക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നത്. എസ്‌ബിഐ പലിശ നിരക്കിനേക്കാൾ, 7 ശതമാനത്തിലധികം എഫ്‌ഡി റിട്ടേൺ വാഗ്ദാനം ചെയ്യുന്ന മറ്റ് പൊതുമേഖലാ ബാങ്കുകളുണ്ട്. 


വിപണിയിലെ റിസ്കുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കാത്തവർക്കുള്ള ഏറ്റവും ഉചിതമായ നിക്ഷേപ മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിര നിക്ഷേപങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് സ്ഥിര നിക്ഷേപം നടത്താനുള്ള ഇന്ത്യക്കാരുടെ ആദ്യ ചോയ്‌സ്. പൊതുമേഖലാ ബാങ്കുകളിലെ മൊത്തം സ്ഥിര നിക്ഷേപത്തിന്റെ 36% വ്ഹക്കുന്നത് എസ്ബിഐ ആണ്. അതേസമയം എസ്‌ബി‌ഐ അല്ല ഏറ്റവും ഉയർന്ന പലിശ നൽകുന്നത്. എസ്‌ബിഐ എഫ്‌ഡി പലിശ നിരക്കിനേക്കാൾ, 7 ശതമാനത്തിലധികം എഫ്‌ഡി റിട്ടേൺ വാഗ്ദാനം ചെയ്യുന്ന മറ്റ് പൊതുമേഖലാ ബാങ്കുകളുണ്ട്. 

ALSO READ: മുകേഷ് അംബാനി 'എന്നാ സുമ്മാവാ'; ഡിജിറ്റല്‍ ബാങ്കിംഗ് യുദ്ധത്തിനൊരുങ്ങി ജിയോ

Latest Videos

undefined

മൂന്ന് വർഷത്തെ കാലയളവിലേക്ക് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പൊതുമേഖലാ ബാങ്കുകളുടെ ലിസ്റ്റ് ഇതാ; 

ബാങ്ക് ഓഫ് ബറോഡ

പൊതുമേഖലാ ബാങ്കുകളിൽ നിലവിൽ ഏറ്റവും കൂടുതൽ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത് ബാങ്ക് ഓഫ് ബറോഡ ആണ്. മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് ബാങ്ക്  7.25% വരെ പലിശ ഓഫർ ചെയ്യുന്നു. 

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക് മൂന്ന് വർഷത്തെ എഫ്ഡിക്ക് 7% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. പിഎൻബിയുടെ എഫ്ഡിയിൽ 1,00,000 രൂപ നിക്ഷേപിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ 1.23 ലക്ഷം രൂപയായി വളരും. 

കാനറ ബാങ്ക്

കാനറ ബാങ്ക് മൂന്ന് വർഷത്തെ എഫ്ഡിക്ക് 6.8% വരെ പലിശ നൽകുന്നു. കാനറ ബാങ്കിന്റെ എഫ്ഡിയിൽ 100,000 രൂപയുടെ നിക്ഷേപം മൂന്ന് വർഷത്തിനുള്ളിൽ 1.22 ലക്ഷം രൂപയാകും

 ALSO READ: മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് 400 കോടി രൂപ മോചനദ്രവ്യം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ മൂന്ന് വർഷത്തെ എഫ്ഡിക്ക്  6.5% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മൂന്ന് വർഷത്തെ എഫ്ഡികളുടെ പലിശ നിരക്കിൽ അഞ്ചാം സ്ഥാനത്താണ്. മൂന്ന് വർഷത്തെ എഫ്ഡിക്ക് എസ്ബിഐ 6.5% വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു. എസ്ബിഐയുടെ എഫ്ഡിയിൽ 1,00,000 രൂപയുടെ നിക്ഷേപം മൂന്നു വർഷത്തിനുള്ളിൽ 1.21 ലക്ഷം രൂപയാകും 

യുകോ ബാങ്ക്

മൂന്ന് വർഷത്തെ  എഫ്ഡിക്ക് യുകോ ബാങ്ക് 6.3% വരെ പലിശ വാഗ്ദാനം ചെയ്യുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!