റിസ്‌കില്ലാതെ സമ്പാദിക്കാം. നിക്ഷേപത്തിന് പലിശ ഉയർത്തി ഈ ബാങ്ക്. ഒരു മാസം വരുമാനമായി ലഭിക്കുക എത്ര
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി രണ്ട് മുതൽ അഞ്ച് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വന്നു. ഒരു വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് വർദ്ധിപ്പിച്ചു. ഒരു വർഷം മുതൽ 15 മാസം വരെയുള്ള എഫ്ഡിക്ക് 7.40 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപത്തിന് 0.5 ശതമാനം കൂടുതൽ പലിശ ലഭിക്കും.
പുതുക്കിയ പലിശ നിരക്കുകൾ അറിയാം
* 7 മുതൽ 29 ദിവസം വരെ - പൊതുജനങ്ങൾക്ക് പലിശ - 4.75 ശതമാനം, മുതിർന്ന പൗരന്മാർക്ക് - 5.25 ശതമാനം
* 30 മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് പലിശ - 5.50 ശതമാനം, മുതിർന്ന പൗരന്മാർക്ക് - 6 ശതമാനം
* 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾക്ക് പലിശ - 5.75 ശതമാനം, മുതിർന്ന പൗരന്മാർക്ക് - 6.25 ശതമാനം
* 61 മുതൽ 89 ദിവസം വരെ: പൊതുജനങ്ങൾക്ക് പലിശ - 6 ശതമാനം, മുതിർന്ന പൗരന്മാർക്ക് - 6.50 ശതമാനം
* 90 മുതൽ 6 മാസം വരെ: പൊതുജനങ്ങൾക്ക് പലിശ - 6.50 ശതമാനം, മുതിർന്ന പൗരന്മാർക്ക് - 7 ശതമാനം
* 6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് പലിശ - 6.65 ശതമാനം, മുതിർന്ന പൗരന്മാർക്ക് - 7.15 ശതമാനം
* 9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് പലിശ - 6.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.15 ശതമാനം
* 1 വർഷം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് പലിശ - 7.40 ശതമാനം, മുതിർന്ന പൗരന്മാർക്ക് - 7.90 ശതമാനം
* 15 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് പലിശ - 7.05 ശതമാനം, മുതിർന്ന പൗരന്മാർക്ക് - 7.55 ശതമാനം
* 18 മാസം 1 ദിവസം മുതൽ 21 മാസത്തിൽ താഴെ വരെ: സാധാരണ പൗരന്മാർക്ക് പലിശ - 7.05 ശതമാനം, മുതിർന്ന പൗരന്മാർക്ക് - 7.55 ശതമാനം
* 21 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് പലിശ - 7.05 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.55 ശതമാനം
* 2 വർഷം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് പലിശ - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം