എച്ച്‌ഡിഎഫ്‌സി-എച്ച്‌ഡിഎഫ്‌സി ബാങ്ക് ലയനം; ഉപഭോക്താക്കൾക്ക് പ്രയോജനം എന്ത്?

By Web Team  |  First Published Jun 28, 2023, 3:12 PM IST

എച്ച്ഡിഎഫ്‌സി - എച്ച്ഡിഎഫ്‌സി ബാങ്ക് ലയന വാർത്ത വന്നപ്പോൾ മുതൽ ഉപഭോക്താക്കൾക്ക് നിരവധി സംശയങ്ങളാണ്. നിക്ഷേപവും ഇൻഷുറൻസും ഷെയറും ഉൾപ്പെടെ ബാങ്കിലെ പണത്തിന് കുഴപ്പമുണ്ടോ എന്ന ചോദ്യങ്ങൾ
 


നകാര്യ മേഖലയിലെ, പ്രത്യേകിച്ചും ബാങ്കിംഗ് മേഖലയിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പൊതുജനങ്ങളെ ബാധിക്കുന്നതാണ്. ഒരു ബാങ്ക് ലയന സമയത്ത് ആ ബാങ്കിലെ ഇടപാടുകാർ പരിഭ്രാന്തരാകുന്നത് പതിവാണ്. നിക്ഷേപവും ഇൻഷുറൻസും ഷെയറും ഉൾപ്പെടെ ബാങ്കിലെ പണത്തിന് കുഴപ്പമുണ്ടോ എന്ന ചോദ്യങ്ങൾ ഉയരും. എച്ച്ഡിഎഫ്‌സി - എച്ച്ഡിഎഫ്‌സി ബാങ്ക് ലയന വാർത്ത വന്നപ്പോൾ മുതൽ എച്ച്‌ഡിഎഫ്‌സി ഉപഭോക്താക്കൾക്കും ഇതേ സംശയങ്ങളാണ്. 

എച്ച്ഡിഎഫ്സി ബാങ്ക് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ്. സഹോദര സ്ഥാപനങ്ങളായ ഇരു കമ്പനികളും തമ്മിലുള്ള ലയനം 40 ബില്യൺ ഡോളർ മൂല്യം ഉള്ളതാണ്.  2023 ജൂലൈ 1 മുതൽ തന്നെ ലയന നിയമം പ്രാബല്യത്തിൽ വരും. എച്ച്‌ഡിഎഫ്‌സി ഗ്രൂപ്പ് ചെയർമാൻ ദീപക് പരീഖാണ് ഇക്കാര്യം അറിയിച്ചത്. എച്ച്‌ഡിഎഫ്‌സി ബാങ്കും എച്ച്‌ഡിഎഫ്‌സിയുടെ ഉന്നത മാനേജ്‌മെന്റും ലയനത്തെ രണ്ട് ധനകാര്യ കമ്പനികൾക്കും വിജയകരമാണെന്ന് വിശേഷിപ്പിച്ചു. 

Latest Videos

undefined

ALSO READ: തന്ത്രം മെനഞ്ഞ് മുകേഷ് അംബാനി; പുതിയ പോരിന് തുടക്കം കുറിച്ച് ആകാശ് അംബാനി

ഇത് ഉപഭോക്താക്കൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് ബോർഡ് പറഞ്ഞു. എന്നാൽ എച്ച്‌ഡിഎഫ്‌സിയുടെ നിക്ഷേപകരിലും ഭവനവായ്‌പ ഉപഭോക്താക്കളിലും ഈ ലയനത്തിന്റെ സ്വാധീനം എങ്ങനെയായിരിക്കും?

സ്ഥിര നിക്ഷേപം നടത്തിയവരെ എങ്ങനെ ബാധിക്കുന്നു? : 

എച്ച്‌ഡിഎഫ്‌സിയിൽ സ്ഥിര നിക്ഷേപം നടത്തിയ ഉപഭോക്താക്കളോട് ലയനത്തിനുശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക് അവരുടെ എഫ്‌ഡി അക്കൗണ്ട് തുടരണോ അതോ പിൻവലിക്കണോ എന്ന് ചോദിക്കും. ബാങ്ക് ഉപഭോക്താക്കൾക്ക് രണ്ട് ഓപഷനുകളിൽ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. എച്ച്‌ഡിഎഫ്‌സി 12 മുതൽ 120 മാസം വരെയുള്ള എഫ്‌ഡികൾക്ക് 6.56 ശതമാനം മുതൽ 7.21 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേ എച്ച്‌ഡിഎഫ്‌സി ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്‌ഡിക്ക് 3% മുതൽ 7.25% വരെ പലിശ വാഗ്ദാനം ചെയ്യുന്നു.

ഇൻഷുറൻസ് ലാഭം ലഭിക്കുമോ? : 

എച്ച്‌ഡിഎഫ്‌സിയെ എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ലയിപ്പിച്ച ശേഷം, ഉപഭോക്താക്കൾക്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കും. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ അനുസരിച്ച്, അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.

ഹോം ലോൺ ഉൽപ്പന്നങ്ങളുടെ പ്രയോജനങ്ങൾ: 

ലയനത്തിനുശേഷം, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് എച്ച്‌ഡിഎഫ്‌സി ഹോം ലോൺ ഉൽപ്പന്നങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കും. എച്ച്ഡിഎഫ്സി ഉപഭോക്താക്കൾ വാഗ്ദാനം ചെയ്യുന്ന ഭവനവായ്പകൾ എച്ച്ഡിഎഫ്സി ബാങ്കിലേക്ക് മാറ്റുന്നു. എല്ലാ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്കും ഭവന വായ്പ പലിശ നിരക്കിലെ മാറ്റം കാണാൻ കഴിയും. ഹോം ലോൺ പലിശ നിരക്ക് റിപ്പോ നിരക്ക് അനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്.

ഓഹരി ഉടമകൾക്ക് എന്ത് ലഭിക്കും? : 

എച്ച്‌ഡിഎഫ്‌സി എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ലയിച്ചതിന് ശേഷം ഓഹരിയിലും മാറ്റമുണ്ടാകും. നിബന്ധനകൾ പ്രകാരം, എച്ച്‌ഡിഎഫ്‌സിയുടെ ഓരോ 25 ഓഹരികൾക്കും എച്ച്‌ഡിഎഫ്‌സി ഓഹരി ഉടമകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികൾ ലഭിക്കും.

click me!