ജിഎസ്ടി ബിൽ വ്യാജമാണോ? പണം നൽകും മുൻപ് പരിശോധിക്കാം

By Web Team  |  First Published Nov 28, 2023, 1:22 PM IST

ജിഎസ്ടി കൗൺസിലിന്റെ കണക്കനുസരിച്ച് രാജ്യത്ത് ജിഎസ്ടി തട്ടിപ്പുകളിൽ ഭൂരിഭാഗവും വ്യാജ ഇൻവോയ്സ് ബില്ലുകളിലൂടെയാണ് നടക്കുന്നത്.


ജിഎസ്ടിയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളാണ് രാജ്യത്ത് നടക്കുന്നത്. തട്ടിപ്പ് തടയാൻ  ജിഎസ്ടി ഉദ്യോഗസ്ഥർ വിവിധ ശ്രമങ്ങൾ നടത്തുന്നുണ്ട്. ജിഎസ്ടി കൗൺസിലിന്റെ കണക്കനുസരിച്ച് രാജ്യത്ത് ജിഎസ്ടി തട്ടിപ്പുകളിൽ ഭൂരിഭാഗവും വ്യാജ ഇൻവോയ്സ് ബില്ലുകളിലൂടെയാണ് നടക്കുന്നത്. ഒരു ഉപഭോക്താവിന് ഇത് എങ്ങനെ മനസിലാക്കാൻ സാധിക്കും? ഭൂരിഭാഗം ആളുകൾക്കും ഇത് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് തട്ടിപ്പുകാരുടെ വിജയം. 

 2017ലാണ്, രാജ്യത്തെ നികുതി സമ്പ്രദായം ലളിതമാക്കാൻ 2017ലാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയത്. വാറ്റ്, സേവന നികുതി മുതലായ നിരവധി പരോക്ഷ നികുതികൾ നീക്കം ചെയ്യുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ജിഎസ്ടിക്ക് കീഴിൽ, രജിസ്റ്റർ ചെയ്ത എല്ലാ ബിസിനസ്സുകളും ഉപഭോക്താക്കൾക്ക് GSTIN അടങ്ങിയ ഒരു ഇൻവോയ്സ് നൽകേണ്ടതുണ്ട്, ഇത് സംയോജിത ജിഎസ്ടി, സംസ്ഥാന ജിഎസ്ടി എന്നിങ്ങനെ വേർതിരിച്ച് കാണിക്കും. 

Latest Videos

undefined

ALSO READ: അക്കൗണ്ടിൽ കൂടുതൽ പണം ഉണ്ടോ? ഉപഭോക്താക്കൾക്ക് ഈ ബാങ്ക് ഉയർന്ന പലിശ നല്‍കും

നിലവിൽ കൂടുതൽ തട്ടിപ്പുകളും നടക്കുന്നത് വ്യാജ ജിഎസ്ടി ഇൻവോയ്സുകൾ വഴിയാണ്. ചെറുകിട ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും വലിയ ബുദ്ധിമുട്ടാണ്, കാരണം ഈ തട്ടിപ്പുകാർ നികുതിയുടെ പേരിൽ ഉപഭോക്താക്കൾ നൽകിയ പണം തട്ടിയെടുക്കുന്നു. 

ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണമോ ജിഎസ്ടി പേയ്‌മെന്റോ ഇല്ലാതെ പോലും, തട്ടിപ്പുകാർ വ്യാപാരികളെയും ഉപഭോക്താക്കളെയും കബളിപ്പിക്കുന്നതിനായി വ്യാജ  ജിഎസ്ടി ബിൽ നിർമ്മിക്കുന്നു. നികുതി വെട്ടിപ്പ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പണമാക്കി മാറ്റുക തുടങ്ങി കള്ളപ്പണം വെളുപ്പിക്കൽ വരെ ഇതുവഴി നടക്കുന്നു. 

വ്യാജ ജിഎസ്ടി ഇൻവോയ്സ് എങ്ങനെ തിരിച്ചറിയാം

ഔദ്യോഗിക ജിഎസ്ടി പോർട്ടലായ https://www.gst.gov.in/  സന്ദർശിച്ച് ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷൻ നമ്പർ (GSTIN) പരിശോധിച്ച് ഉപഭോക്താവിന് ജിഎസ്ടി ഇൻവോയ്സ് പരിശോധിക്കാവുന്നതാണ്. 

ഹോംപേജിൽ, ചലാനിൽ നൽകിയിരിക്കുന്ന ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പർ പരിശോധിക്കാൻ 'Search Taxpayer' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.  ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പർ യഥാർത്ഥമാണെങ്കിൽ അതിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് വെബ്സൈറ്റിൽ ലഭിക്കും.

ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറിന്റെ  ആദ്യ രണ്ട് അക്കങ്ങൾ സംസ്ഥാന കോഡിനെ പ്രതിനിധീകരിക്കുന്നു, അടുത്ത 10 അക്കങ്ങൾ വിൽപ്പനക്കാരന്റെയോ വിതരണക്കാരന്റെയോ പാൻ നമ്പറാണ്.13-ാം അക്കം അതേ പാൻ ഉടമയുടെ യൂണിറ്റ് നമ്പറും 14-ാം അക്കം 'Z' എന്ന അക്ഷരവും 15-ാം അക്കം 'ചെക്ക്സം അക്കവും' ആണ്.

tags
click me!