നറുക്കെടുപ്പിൽ ഒരു ഇൻവോയ്‌സ് പരിഗണിക്കപ്പെടണമെങ്കിൽ, കുറഞ്ഞത് 200 രൂപയുടെയെങ്കിലും ബില്ലായിരിക്കണം അത്. സെപ്‌റ്റംബർ മുതൽ ഓരോ വ്യക്തിക്കും പ്രതിമാസം പരമാവധി 25 ഇൻവോയ്‌സുകൾ അപ്‌ലോഡ് ചെയ്യാൻ അവസരമുണ്ട്.
ഓരോ തവണ സാധനം വാങ്ങുമ്പോഴും ബില്ലുകൾ ചോദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'മേരാ ബിൽ മേരാ അധികാര്' പദ്ധതി അവതരിപ്പിച്ച് കേന്ദ്രം. മേരാ ബില്‍ മേരാ അധികാര്‍ മൊബൈല്‍ ആപ്പില്‍ ജി.എസ്.ടി ബിൽ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ ക്യാഷ് റിവാർഡുകൾ ആണ് ലഭിക്കുക.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് പ്രഖ്യാപിച്ചത് പ്രകാരം ആറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പദ്ധതി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഹരിയാന, അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലും ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും സ്കീം ആരംഭിക്കും
undefined
മൊത്തക്കച്ചവടക്കാരോ ചില്ലറ വ്യാപാരികളോ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം രജിസ്റ്റർ ചെയ്ത് ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ഇൻവോയ്സുകളും അപ്‌ലോഡ് ചെയ്യാം. പ്രതിമാസ, ത്രൈമാസ നറുക്കെടുപ്പിലെ വിജയികൾക്ക് 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ ക്യാഷ് റിവാർഡുകൾ ലഭിക്കാനുള്ള അവസരമുണ്ട്.
നറുക്കെടുപ്പിൽ ഒരു ഇൻവോയ്‌സ് പരിഗണിക്കപ്പെടണമെങ്കിൽ, കുറഞ്ഞത് 200 രൂപയുടെയെങ്കിലും ബില്ലായിരിക്കണം അത്. സെപ്‌റ്റംബർ മുതൽ ഓരോ വ്യക്തിക്കും പ്രതിമാസം പരമാവധി 25 ഇൻവോയ്‌സുകൾ അപ്‌ലോഡ് ചെയ്യാൻ അവസരമുണ്ട്. അപ്‌ലോഡ് ചെയ്‌ത ഇൻവോയ്‌സിൽ വിൽപ്പനക്കാരന്റെ GSTIN, ഇൻവോയ്‌സ് നമ്പർ, അടച്ച തുക, നികുതി തുക എന്നിവ പോലുള്ള അവശ്യ വിശദാംശങ്ങൾ അടങ്ങിയിരിക്കണം.
ജിഎസ്ടി വെട്ടിപ്പ് നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി. 5 കോടിയിൽ കൂടുതലുള്ള വാർഷിക വിറ്റുവരവുള്ള എല്ലാ ബിസിനസ്-ടു-ബിസിനസ് ഇടപാടുകൾക്കും സർക്കാർ ഇ-ഇൻവോയ്‌സുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം