ദിവസങ്ങളുണ്ടെന്ന് കരുതി ചെയ്യാതിരിക്കേണ്ട! അക്ഷയയിൽ ക്യൂ നിൽക്കാതെ ആധാർ അപ്ഡേറ്റ് ചെയ്യാം സൗജന്യമായി!

By Web Team  |  First Published Sep 16, 2023, 12:09 PM IST

ആധാർ അപ്ഡേറ്റ് ചെയ്യാം സൗജന്യമായി!


ദില്ലി: ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി അടുത്തിടെ യുഐഡിഎഐ നീട്ടിയിരുന്നു. അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി ഓൺലൈനായി സൗജന്യമായി പുതുക്കാനുള്ള സമയവും നീട്ടിയിട്ടുണ്ട്. ഡിസംബര്‍ 14 വരെയാണ് പുതിയ സമയപരിധി. നേരത്തെ ആധാർ അപ്ഡേറ്റ് ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇത് ചെയ്യാൻ അക്ഷയ കേന്ദ്രങ്ങളിൽ പോയി കാത്തുനിൽക്കേണ്ടതില്ല. ഓൺലൈനായി അതും സൗജന്യമായി ഇത് പൂർത്തിയാക്കാം. 10  വർഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്നാണ് യുഐഡിഎഐ ആവശ്യപ്പെടുന്നത്. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ ഓൺലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾ തീർച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.   ഡി​സം​ബ​ർ 14 വ​രെ ആ​ധാ​ർ അ​പ്ഡേ​റ്റ് ചെയ്യാനുള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉത്തരവുണ്ടെങ്കിലും അതുവരെ കാത്തിരിക്കാതെ ഓൺലൈനിൽന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

സൗജന്യമായി ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം:

Latest Videos

undefined

ഇപ്പോൾ, ഈ അപ്‌ഡേറ്റുകളെല്ലാം യുഐഡിഎഐ വെബ്‌സൈറ്റിൽ സൗജന്യമായി ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ പോലുള്ള ഒരു കോമൺ സർവീസസ് സെന്റർ (സി‌എസ്‌സി) സന്ദർശിക്കാനും കഴിയും, എന്നാൽ അതിന് ഫീസ് നൽകേണ്ടതുണ്ട്. നിങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും വെബ്‌സൈറ്റിൽ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനും ഈസിയായ ഈ ഘട്ടങ്ങൾ പാലിക്കാം:

Read more: ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി; ചെറുകിട നിക്ഷേപ പദ്ധതികളിലെ പണം ബ്ലോക്കാവും

ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം:

*  myaadhaar.uidai.gov.in എന്ന യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
* 'എന്റെ ആധാർ' മെനുവിലേക്ക് പോകുക.
* 'നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
* 'അപ്‌ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത്  തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ആധാർ കാർഡ് നമ്പർ നൽകുക
* ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുക
* 'ഒട്ടിപി നൽകുക
* 'ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്‌ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങൾ നൽകുക
* ആവശ്യമുള്ള ഡോക്യൂമെന്റസ്  സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക
* നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
* ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക

click me!