നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തുന്നത് നിക്ഷേപകരെ സംബന്ധിച്ച് സന്തോഷമുള്ള വാർത്തയാണ്. ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് ഇതാദ്യമായി എട്ട് ശതമാനത്തിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്
നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തുന്നത് നിക്ഷേപകരെ സംബന്ധിച്ച് സന്തോഷമുള്ള വാർത്തയാണ്. ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് ഇതാദ്യമായി എട്ട് ശതമാനത്തിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. ആർബിഐ സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് 7.35% ൽ നിന്ന് 8.05% ആയണ് ഉയർത്തിയത്.
എൻഎസ്സിയും ആർബിഐ സ്ഥിരനിക്ഷേപവും
undefined
കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതിയായ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ (എൻ എസ് സി) പലിശ നിരക്കുമായി ആർബിഐ സേവിംഗ്‌സ് ബോണ്ടുകളുടെ പലിശനിരക്കിന് ബന്ധമുണ്ട്. എൻ എസ് സി വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 0.35 ശതമാനം കൂടുതലായിയിരിക്കും ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക്. 2023 ജൂൺ 30 വരെ 2023 ഏപ്രിൽ-ജൂൺ കാലയളവിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് സർക്കാർ വർദ്ധിപ്പിച്ചതിനാലാണ് 0.70% വർദ്ധനയുണ്ടായത്.
ജൂലൈ ഒന്ന് മുതൽ ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് 8.05 ശതമാനമായി ഉയർന്നുകഴിഞ്ഞു. ഓരോ ആറുമാസം കൂടുമ്പോഴാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് പുതുക്കുന്നത്. മൂന്നുമാസം കൂടുമ്പോഴാണ് എൻഎസ് സി പലിശനിരക്ക് പുതുക്കുന്നത്. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള എൻഎസ്‌സിയുടെ പലിശ നിരക്ക് സർക്കാർ മാറ്റമില്ലാതെ തുടരുകയാണ്.7.70 ശതമാനമാണ് നിലവിലെ എൻഎസ് സി പലിശ.
Read more: ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് ഈസിയായി പരിശോധിക്കാം, ഇതാ ഇങ്ങനെ..
ആർബിഐ നേരത്തെ പിൻവലിച്ച 7.75% ബോണ്ടുകൾക്ക് പകരമായാണ് ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകൾ പുറത്തിറക്കിയത്. ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ സവിശേഷതകൾ നോക്കാം
A) വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഈ ബോണ്ടുകളിൽ നിക്ഷേപിക്കാം.
B) ആർബിഐ എഫ് ആർ എസ് ബിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി നിക്ഷേപ പരിധി ഇല്ല
C) ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾക്ക് ഏഴ് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ആണുള്ളത്, 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തിഗത നിക്ഷേപകർക്ക് അകാല പിൻവലിക്കലുകൾ അനുവദനീയമാണ്.
D) ആർബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ ക്യുമുലേറ്റീവ് അടിസ്ഥാനത്തിൽ പലിശ നൽകുന്നവയല്ല. പലിശ തുക എല്ലാ വർഷവും ജനുവരി 1 നും ജൂലൈ 1 നും നൽകും.
e) ഈ ബോണ്ടുകളുടെ പലിശ നിരക്ക് ഓരോ ആറ് മാസത്തിലും, അതായത്, എല്ലാ വർഷവും ജനുവരി 1 നും ജൂലായ് 1 നും പുനഃക്രമീകരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...