ഇന്ത്യ കുതിക്കും, ഒപ്പം വളരും ഈ 20 കമ്പനികള്‍; ഗോള്‍ഡ്മാന്‍ സാക്സിന്‍റെ റിപ്പോര്‍ട്ട് പുറത്ത്

By Web Team  |  First Published Sep 26, 2024, 5:24 PM IST

ഓട്ടോമോട്ടീവ്, റിയല്‍ എസ്റ്റേറ്റ്, രാസവസ്തുക്കള്‍, വ്യവസായങ്ങള്‍ തുടങ്ങിയ  മേഖലകളുടെ മൊത്തത്തിലുള്ള ലാഭത്തില്‍ ഗണ്യമായ വര്‍ധന പതീക്ഷിക്കുന്നു. ഉപഭോക്തൃ കേന്ദ്രീകൃത വ്യവസായങ്ങളില്‍ ശക്തമായ വളര്‍ച്ചയും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.


രും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നസമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രമുഖ അന്താരാഷ്ട്ര നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്സിന്‍റെ റിപ്പോര്‍ട്ട്. നീണ്ട കാലയളവിലെ മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഒരു നല്ല മാറ്റമാണ് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കോര്‍പ്പറേറ്റ് വരുമാനം സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഈ ദശാബ്ദത്തിന്‍റെ അവസാനം വരെ ശക്തമായ ലാഭ വളര്‍ച്ച കോര്‍പ്പറേറ്റുകള്‍ കൈവരിക്കുന്നത് തുടരുമെന്നും  പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിഫ്റ്റി സൂചികയുടെ മൊത്തം വരുമാനത്തിലും വിപണി മൂല്യത്തിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായതായി ഗോള്‍ഡ്മാന്‍ സാക്സ് ചൂണ്ടിക്കാണിക്കുന്നു.

ഓട്ടോമോട്ടീവ്, റിയല്‍ എസ്റ്റേറ്റ്, രാസവസ്തുക്കള്‍, വ്യവസായങ്ങള്‍ തുടങ്ങിയ  മേഖലകളുടെ മൊത്തത്തിലുള്ള ലാഭത്തില്‍ ഗണ്യമായ വര്‍ധന പതീക്ഷിക്കുന്നു. ഉപഭോക്തൃ കേന്ദ്രീകൃത വ്യവസായങ്ങളില്‍ ശക്തമായ വളര്‍ച്ചയും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഈ സാമ്പത്തിക പ്രവണതകളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന 20 ഇന്ത്യന്‍ കമ്പനികളെയും ഗോള്‍ഡ്മാന്‍ സാക്സ് നിര്‍ദേശിക്കുന്നുണ്ട്. ഊര്‍ജം, ഇന്‍ഫ്രാസ്ട്രക്ചര്‍, ഓട്ടോമോട്ടീവ്, കണ്‍സ്യൂമര്‍ ഗുഡ്സ്, റിയല്‍ എസ്റ്റേറ്റ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലുള്ളവയാണ്  ബാങ്ക്  ശുപാര്‍ശ ചെയ്യുന്ന ഓഹരികള്‍

Latest Videos

undefined

ഗോള്‍ഡ്മാന്‍ സാക്ക്സ് ശുപാര്‍ശ ചെയ്യുന്ന കമ്പനികള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍റ് ടി, എന്‍ടിപിസി, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, അള്‍ട്രാടെക്, പവര്‍ ഗ്രിഡ്, അദാനി പോര്‍ട്ട്സ്, ഇന്‍ഡിഗോ, ഐഷര്‍ മോട്ടോഴ്സ്, ഹാവെല്‍സ്, പോളിക്യാബ്, അശോക് ലെയ്ലാന്‍ഡ്, ഫീനിക്സ് മില്‍സ്, യുനോ മിന്‍ഡ, ഹിറ്റാച്ചി എനര്‍ജി, ആസ്ട്രല്‍, എംബസി  ഓഫീസ് പാര്‍ക്സ്, കജാരിയ സെറാമിക്സ്, ബ്ലൂ ഡാര്‍ട്ട്, ആംബര്‍ എന്‍റര്‍പ്രൈസസ് എന്നിവയാണ് ഗോള്‍ഡ്മാന്‍ സാക്സിന്‍റെ  റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഓഹരികള്‍.

അതേ സമയം സാമ്പത്തിക പ്രവചനങ്ങള്‍ വിവിധ ഘടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിധേയമാകാമെന്നും നിക്ഷേപകര്‍ എപ്പോഴും സ്വയം ഗവേഷണം നടത്തുകയും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാക്കളുമായി കൂടിയാലോചിക്കുകയും ചെയ്യണമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

click me!