ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. ഇതോടെ വീണ്ടും 42000 ത്തിലേക്ക് കടന്നിരിക്കുകയാണ് സ്വർണവില. ഇന്നത്തെ വിപണി നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ 42000 ത്തിന് മുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,080 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5260 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് ഉയര്ന്നു. 10 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4335 രൂപയാണ്.
undefined
അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
2023 ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഫെബ്രുവരി 1 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 42,880 രൂപ
ഫെബ്രുവരി 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ
ഫെബ്രുവരി 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ
ഫെബ്രുവരി 6 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,120 രൂപ
ഫെബ്രുവരി 7 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഫെബ്രുവരി 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,200 രൂപ
ഫെബ്രുവരി 9 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 42,320 രൂപ
ഫെബ്രുവരി 10 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 11 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,080 രൂപ