Gold Rate Today: ഇഴഞ്ഞാണെങ്കിലും മുന്നോട്ട് തന്നെ; സ്വർണവില 46,000 ത്തിന് മുകളിൽ

By Web TeamFirst Published Dec 8, 2023, 11:17 AM IST
Highlights

രണ്ട് ദിവസംകൊണ്ട് പവന് 200 രൂപ ഉയർന്നു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞിരുന്നു  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി റെക്കോർഡ് ഉയർച്ചയിലേക്ക് കുത്തിക്കുകയും തുടർന്ന് കുത്തനെ ഇടിയുകയും ചെയ്ത സ്വർണവില ഇന്നലെയും ഇന്നുമായി നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇന്നലെ 80 രൂപയും ഇന്ന് 120 രൂപയുമായി രണ്ട് ദിവസംകൊണ്ട് പവന് 200 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്.  

ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലെത്തിയ സ്വർണം 5 നും 6 നും കുത്തനെ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന്നു. വിപണി വില 5770 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്ന് വില 4775 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 ലേക്കെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Latest Videos

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

ഡിസംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ  ഉയർന്നു.വിപണി വില 46,160 രൂപ
ഡിസംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ  ഉയർന്നു.വിപണി വില 46,760 രൂപ
ഡിസംബർ 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 46,760 രൂപ
ഡിസംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു.വിപണി വില 47,080 രൂപ
ഡിസംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46,280 രൂപ
ഡിസംബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു..വിപണി വില 45,760 രൂപ
ഡിസംബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,040 രൂപ
ഡിസംബർ 7 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,160 രൂപ

click me!