സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് സ്വര്‍ണ വ്യാപാരം ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയില്‍

By Web Team  |  First Published Aug 10, 2023, 11:33 AM IST

ഇതിന് മുമ്പ് ജൂലൈ മാസം 12-ാം തീയ്യതിയാണ് സ്വര്‍ണ വില ഇതിലും താഴെയുണ്ടായിരുന്നത്. ജൂലൈ 12ന് 5465 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇന്നലെയും ചൊവ്വാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില്‍പന നടക്കുന്നത്.

പവന് 43,760 രൂപയും ഗ്രാമിന് 5,470 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിന് മുമ്പ് ജൂലൈ മാസം 12-ാം തീയ്യതിയാണ് സ്വര്‍ണ വില ഇതിലും താഴെയുണ്ടായിരുന്നത്. ജൂലൈ 12ന് 5465 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Latest Videos

undefined

ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
ഓഗസ്റ്റ് 1-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2-  ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4-   സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,120 രൂപ
ഓഗസ്റ്റ് 6-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 7-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 8-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ഓഗസ്റ്റ് 9 - ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 10 - ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ

Read also: റിലയൻസ് വിടുന്നത് ഒരു ലക്ഷത്തിലധികം പേർ; ഒരു വർഷത്തിനിടെ ജിയോയിൽ നിന്ന് രാജിവെച്ചത് 41,000 ജീവനക്കാർ

click me!