തൊട്ടാൽ പൊള്ളും സ്വർണം; സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

By Web Team  |  First Published Dec 4, 2023, 10:33 AM IST

ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. 


കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും പുതിയ റെക്കോർഡിൽ. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയരത്തിലാണ്. ഈ മാസം സ്വർണവില തുടർച്ചയായി വർധിക്കുകയാണ്. രണ്ടുദിവസം മുമ്പ് ഡിസംബർ രണ്ടിനാണ് സ്വർണവില കൂടിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കൂടിയത്. അന്നത്തെ ഒരു പവന് സ്വർണത്തിന്റെ വിപണി നിരക്ക് 46,760 രൂപയായിരുന്നു. എന്നാൽ ഇന്നലെ അതേ നിരക്ക് തുടർന്ന സ്വർണം ഇന്ന് വീണ്ടും 320 രൂപ കൂടി സർവകാല റെക്കോർഡിലേക്കെത്തുകയായിരുന്നു. ഇന്നത്തെ സ്വർണത്തിൻ്റെ വിപണി വില 47,080യാണ്. 

'സ്വർണത്തിനേക്കാൾ വിലയോ..' ഇഷ അംബാനിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഗോൾഡൻ ഡ്രസ്സ്

Latest Videos

undefined

https://www.youtube.com/watch?v=Ko18SgceYX8

 

click me!