കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് സ്വർണ്ണ വായ്പ ഉപയോഗപ്രദമാണ്. പരമ്പരാഗത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, ഇവയ്ക്ക് ക്രെഡിറ്റ് പരിശോധന ആവശ്യമില്ല. പണയം വയ്ക്കുന്ന സ്വർണത്തിന്റെ മൂല്യവും പരിശുദ്ധിയുമാണ് വായ്പ കൊടുക്കുന്നവർ പ്രാഥമികമായി ശ്രദ്ധിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സ്വർണ്ണം എപ്പോഴും ഒരു ആശ്രയമാണ്. സ്വർണ്ണ വായ്പക്ക് അതുകൊണ്ടു തന്നെ വലിയ പ്രാധാന്യം ഉണ്ട്. സ്വർണ്ണ വായ്പകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത പെട്ടെന്ന് ലഭിക്കുന്നു എന്നുള്ളതാണ്. വിപുലമായ പേപ്പർവർക്കുകൾ, ക്രെഡിറ്റ് പരിശോധനകൾ, ദൈർഘ്യമേറിയ അംഗീകാര പ്രക്രിയ എന്നിവ സ്വർണ്ണ വായ്പയിലില്ല. പെട്ടെന്നുള്ള സാമ്പത്തിക സഹായം സ്വർണ്ണ വായ്പകളെ ആകർഷകമാക്കി മാറ്റുന്നു.
കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് സ്വർണ്ണ വായ്പ ഉപയോഗപ്രദമാണ്. പരമ്പരാഗത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, ഇവയ്ക്ക് ക്രെഡിറ്റ് പരിശോധന ആവശ്യമില്ല. പണയം വയ്ക്കുന്ന സ്വർണത്തിന്റെ മൂല്യവും പരിശുദ്ധിയുമാണ് വായ്പ കൊടുക്കുന്നവർ പ്രാഥമികമായി ശ്രദ്ധിക്കുന്നത്.
സ്വർണ്ണ വായ്പകളുടെ പലിശ നിരക്കുകൾ വ്യക്തിഗത വായ്പകളേക്കാൾ കുറവാണ്. കൂടാതെ, കടം വാങ്ങുന്നവർക്ക് അവരുടെ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാം.
വായ്പ എടുക്കുന്നയാൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, സ്വർണം ലേലം ചെയ്യാൻ വായ്പ കൊടുക്കുന്നയാൾക്ക് അവകാശമുണ്ട്.
വായ്പ നൽകുന്നയാളുമായി ലോൺ കരാർ ഒപ്പിടുന്നതിന് മുമ്പ് സ്വർണ്ണ വായ്പയുടെ പലിശ നിരക്കുകൾ പരിശോധിക്കുകയും കരാർ ശ്രദ്ധാപൂർവ്വം വായിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.9 ശതമാനത്തിന് താഴെയുള്ള പലിശ നിരക്കില്‍ സ്വര്‍ണ്ണ വായ്പ നല്‍കുന്ന ബാങ്കുകളേതെല്ലാമെന്ന് പരിശോധിക്കാം. സെന്‍ട്രല്‍ ബാങ്ക് 8.45 ശതമാനമാണ് സ്വര്‍ണ്ണ വായ്പക്ക് പലിശ ഈടാക്കുന്നത്. ഇന്ത്യന്‍ ബാങ്ക് 8.65 ശതമാനവും, യൂകോ ബാങ്ക് 8.80 ശതമാനവും പലിശയാണ് സ്വര്‍ണവായ്പക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ് ആന്‍റ് സിന്ധ് ബാങ്കില്‍ 8.85 ശതമാനമാണ് പലിശ. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 8.85 ശതമാനവും ഫെഡറല്‍ ബാങ്ക് 8.99 ശതമാനം പലിശയ്ക്കും സ്വര്‍ണ്ണ വായ്പ നല്‍കുന്നു