തിരിച്ചുവരവിനൊരുങ്ങി ഗോ ഫസ്റ്റ്. പ്രവർത്തനം പുനരാരംഭിക്കുമ്പോൾ 23 വിമാനങ്ങൾ സർവീസ് നടത്തിയേക്കും
ദില്ലി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈൻ മെയ് 24-നകം സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 23 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് സൂചന. ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നുമായിരിക്കും സർവീസുകൾ പുനരാരംഭിക്കുക.
മെയ് 19 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയതായി കഴിഞ്ഞ ദിവസം ഗോ ഫസ്റ്റ് അറിയിച്ചിരുന്നു. ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ കുടിശ്ശിക തീർപ്പാക്കാത്തതിനാൽ വാഡിയയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ ആദ്യം മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. തുടർന്ന് ഗോ ഫസ്റ്റ് മെയ് 9 വരെയുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. പിന്നീട് ഇത് മെയ് 12 വരെ നീട്ടി.
undefined
ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ
അതേസമയം പാപ്പരത്വ നടപടികൾക്കുള്ള ഗോ എയർലൈൻസിന്റെ അപേക്ഷ അംഗീകരിക്കുന്നതായി നൽകാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. പാട്ടക്കാരിൽ നിന്നും വായ്പ നൽകുന്നവരിൽ നിന്നും മൊറട്ടോറിയത്തിന് കീഴിൽ സംരക്ഷണം നൽകാൻ എൻസിഎൽടി സമ്മതിച്ചു. ഒരു ജീവനക്കാരനെയും പിരിച്ചുവിടുന്നില്ലെന്ന് ഉറപ്പാക്കാനും നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിട്ടു.
എൻസിഎൽടി ഉത്തരവിന് ശേഷം, ഇത് ചരിത്രപരമായ ഒരു വിധിയാണ് എന്ന് ഗോ ഫസ്റ്റ് സിഇഒ കൗശിക് ഖോന പറഞ്ഞിരുന്നു. പാപ്പരത്തത്തിനുള്ള അപേക്ഷ വളരെ വേഗത്തിൽ അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: സ്വിഗ്ഗി, സൊമാറ്റോ എന്നിവയേക്കാൾ വില കുറവ്; എന്താണ് ഒഎൻഡിസി?
ആവർത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നു. ഗോ ഫസ്റ്റ് മാർച്ച് 31 വരെ 30 വിമാനങ്ങൾ നിലത്തിറക്കിയിട്ടുണ്ട്,
ജെറ്റ് എയർവേസി'നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് 'ഗോ ഫസ്റ്റ്'. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള സമയത്ത് 'ഗോ ഫസ്റ്റ്' പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു.