രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റിന് പ്രവർത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ നൽകിയിട്ടുണ്ട്. ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഗോ ഫസ്റ്റിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു.
ദില്ലി: വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണങ്ങളാൽ 2023 ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിനുമായി കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും എയർലൈൻ ട്വീറ്റ് ചെയ്തു.
മെയ് 2-നാണ് ഗോ ഫസ്റ്റ് അതിന്റെ ഫ്ലൈറ്റുകൾ റദ്ദാക്കുകയും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്യുകയും ചെയ്തു. കുറച്ചുകാലമായി കമ്പനിയുടെ എഞ്ചിൻ തകരാറുകളാൽ ബുദ്ധിമുട്ടിയിരുന്നു. ഇത് നിരവധി വിമാനങ്ങൾ സർവീസ് അവസാനിപ്പിക്കാൻ കാരണമായി. മെയ് 10-ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽമൊറട്ടോറിയം ഏർപ്പെടുത്തുകയും ഒരു ഇടക്കാല റെസല്യൂഷൻ പ്രൊഫഷണലിനെ (IRP) നിയമിക്കുകയും ചെയ്തു. തുടർന്ന് ജൂൺ 9-ന്, കമ്മറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് (CoC) ശൈലേന്ദ്ര അജ്മേരയെ റെസല്യൂഷൻ പ്രൊഫഷണലായി നിയമിച്ചു
undefined
ALSO READ: തിരിച്ചു വരുന്നു രാജ്യത്തെ ലോ-കോസ്റ്റ് വിമാനം; ഗോ ഫസ്റ്റിന് പറക്കാനുള്ള അനുമതി
ഗോ ഫസ്റ്റ് എയർലൈൻസിന് ഏകദേശം 4,200 ജീവനക്കാരുണ്ട്, 2021-22 സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 4,183 കോടി രൂപയാണ്.
അതേസമയം, രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റിന് പ്രവർത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ നൽകിയിട്ടുണ്ട്. ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഗോ ഫെസ്റ്റിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. 15 വിമാനങ്ങൾകൊണ്ട് 114 പ്രതിദിന സർവീസുകൾ നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.
ഇടക്കാല ധനസഹായത്തിന്റെ പിന്തുണയിലാണ് ഗോ ഫസ്റ്റ് പ്രവർത്തനമാരംഭിക്കുക. ജൂൺ 28-ന് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചിരുന്നു. തുടർന്ന്, ഡിജിസിഎ മുംബൈയിലെയും ദില്ലിയിലെയും കാരിയറിന്റെ സൗകര്യങ്ങളെക്കുറിച്ച് പ്രത്യേക ഓഡിറ്റ് നടത്തി. ശേഷം ഡിജിസിഎ നിർദേശങ്ങൾ പരിഗണിച്ച് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതിയിൽ ഭേദഗതി വരുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം